|    Feb 21 Wed, 2018 6:43 pm
FLASH NEWS
Home   >  World   >  

പുതിയ പദ്ധതിക്ക് മുന്നൊരുക്കമില്ലെന്ന് വിമര്‍ശനം;ഒബാമ കെയറിനെതിരേ നീക്കമാരംഭിച്ചു

Published : 13th January 2017 | Posted By: mi.ptk

obama-care

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ഒബാമ കെയര്‍ നിര്‍ത്തലാക്കാന്‍ റിപബ്ലിക്കന്‍മാര്‍ നീക്കമാരംഭിച്ചു. അഫോര്‍ഡബിള്‍ കെയര്‍ ആക്റ്റ് ഭേദഗതി ചെയ്യുന്നതിനായാണ് നീക്കം നടക്കുന്നത്. ഇന്നലെ സെനറ്റില്‍ നടന്ന വോട്ടെടുപ്പില്‍ 48നെതിരേ 51 വോട്ടുകള്‍ക്ക് പാസാക്കിയ കരടുപ്രമേയം ഹൗസ് ഓഫ് റപ്രസെന്റേറ്റീവ്‌സ് ഈയാഴ്ച പരിഗണിച്ചേക്കും. യുഎസ് കോണ്‍ഗ്രസ്സിന്റെ ഇരുസഭകളിലും മുന്‍തൂക്കമുള്ള റിപബ്ലിക്കന്‍ പാര്‍ട്ടിക്കാരുടെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നാണ് ഒബാമ കെയര്‍ നിര്‍ത്തലാക്കുക എന്നത്. ഒബാമ കെയര്‍ ഒഴിവാക്കി പുതിയ പദ്ധതി കൊണ്ടുവരുന്നതിനു സമയമെടുക്കുമെന്നാണ് വിവരം. അതേസമയം, കൃത്യമായ മുന്നൊരുക്കങ്ങളില്ലാതെ ഒബാമ കെയര്‍ നിര്‍ത്തലാക്കുന്നതിനെതിരേ റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നുതന്നെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. നേരത്തേ ഉണ്ടായിരുന്നതിനെക്കാള്‍ രണ്ട് കോടിയില്‍ അധികം അമേരിക്കക്കാര്‍ക്കാണ് ഒബാമ കെയറിലൂടെ ആരോഗ്യ ഇന്‍ഷുറന്‍സ് ലഭിച്ചത്.രാജ്യത്തെ ആരോഗ്യക്ഷേമപദ്ധതിയെ ബാധിക്കുന്ന ആദ്യനീക്കം റിപബ്ലിക്കന്‍ പാര്‍ട്ടി നടത്തിക്കഴിഞ്ഞുവെന്നായിരുന്നു നീക്കത്തിനെതിരേ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രതികരണം. ജനുവരി 20നാണ് ഡോണള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി അധികാരമേല്‍ക്കുക.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss