|    Sep 20 Thu, 2018 7:01 am
FLASH NEWS
Home   >  Todays Paper  >  page 7  >  

പുതിയ നോട്ടുകള്‍ക്ക് കടലാസ് ഇറക്കുമതി: വിശദാംശങ്ങള്‍ വെളിപ്പെടുത്തില്ല

Published : 15th May 2017 | Posted By: fsq

 

ന്യൂഡല്‍ഹി: പുതിയ 500ന്റെയും 2000ന്റെയും നോട്ടുകള്‍ അച്ചടിക്കാന്‍ ഇറക്കുമതി ചെയ്ത കടലാസിന്റെ വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്ന് റിസര്‍വ് ബാങ്കിനുവേണ്ടി നോട്ട് അച്ചടിക്കുന്ന നോട്ട് മുദ്രന്‍ പ്രൈവറ്റ് ലിമിറ്റഡ് അറിയിച്ചു. വിവരം വെളിപ്പെടുത്തിയാല്‍ അത് ഇന്ത്യയുടെ പരമാധികാരത്തെ ബാധിക്കുമെന്ന് കമ്പനി അറിയിച്ചു. വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ഇക്കാര്യം പറയുന്നത്. നോട്ട് അച്ചടിക്കാന്‍ പേപ്പര്‍ ഇറക്കുമതി ചെയ്തത് കരിമ്പട്ടികയില്‍ ഉള്‍പ്പെട്ട കമ്പനിയില്‍ നിന്നാണെന്ന് മാധ്യമ റിപോര്‍ട്ടുകളുണ്ടായിരുന്നു. ഏത് കമ്പനിയില്‍ നിന്നാണ് കടലാസ് ഇറക്കുമതി ചെയ്തതെന്നും അതിന്റെ അളവ് എത്രയാണെന്നും മറ്റുമായിരുന്നു മാധ്യമ പ്രവര്‍ത്തകന്‍ സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയില്‍ അന്വേഷിച്ചിരുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss