|    Jul 27 Thu, 2017 2:27 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

പുതിയ ചീഫ് ജസ്റ്റിസ് ചുമതലയേറ്റു

Published : 23rd September 2016 | Posted By: SMR

തിരുവനന്തപുരം: കേരള ഹൈക്കോടതിയിലെ പുതിയ ചീഫ്ജസ്റ്റിസായി ജസ്റ്റിസ് മോഹന്‍ മല്ലികാര്‍ജുന്‍ ശന്തന ഗൗഡര്‍ സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ ഇ പി ജയരാജന്‍, ഇ ചന്ദ്രശേഖരന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, എ കെ ബാലന്‍, കടകംപള്ളി സുരേന്ദ്രന്‍, പ്രഫ. സി രവീന്ദ്രനാഥ്, ജെ മേഴ്‌സിക്കുട്ടിയമ്മ, കെ കെ ശൈലജ, മാത്യു ടി തോമസ്, ഡോ. എ സമ്പത്ത് എംപി, ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ്, ജഡ്ജിമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക