|    Jun 25 Mon, 2018 10:13 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

പുതിയ ചിത്രം ‘ചങ്ക്‌സി’ന്റെ വ്യാജ കോപ്പി ഇന്റര്‍നെറ്റില്‍

Published : 7th August 2017 | Posted By: fsq

 

കൊച്ചി: വെള്ളിയാഴ്ച പുറത്തിറങ്ങിയ പുതിയ ചിത്രം “ചങ്ക്‌സി’ന്റെ വ്യാജ കോപ്പി ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ചിത്രത്തിന്റെ നിര്‍മാതാവ് വൈശാഖ് രാജന്‍ കൊച്ചി റേഞ്ച് ഐജി പി വിജയനു പരാതി നല്‍കി. ചിത്രത്തിന്റെ പ്രധാനപ്പെട്ട ഭാഗങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. സംഭവത്തെ കുറിച്ച് ആന്റി പൈറസി സെല്ലും പോലിസും സമാന്തര അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച രാത്രി മുതലാണ് ഇന്റര്‍നെറ്റിലൂടെയും വാട്ട്‌സ്ആപ്പിലൂടെയും ചിത്രത്തിന്റെ കോപ്പി പ്രചരിക്കുന്നതായി അണിയറക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തിയേറ്ററില്‍ നിന്ന് ഷൂട്ട് ചെയ്ത രീതിയിലാണ് സിനിമയുടെ ഭാഗങ്ങള്‍ പ്രചരിക്കുന്നത്. കേരളത്തിലെ 101 തിേയറ്ററുകളിലാണ് ചിത്രം വെള്ളിയാഴ്ച റിലീസ് ചെയ്തത്. കേരളത്തിനു പുറത്ത് സിനിമ റിലീസ് ചെയ്തിട്ടുമില്ല. അതുകൊണ്ടുതന്നെ സംസ്ഥാനത്തെ തിയേറ്ററുകളില്‍ നിന്നാണ് സിനിമയുടെ കോപ്പി പ്രചരിച്ചിരിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. കേരളത്തിലെ തിേയറ്ററില്‍ നിന്ന് മൊബൈല്‍ വഴി പകര്‍ത്തി പിന്നീട് വിദേശ രാജ്യത്തു നിന്നാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നതെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആന്റി പൈറസി വിഭാഗം കണ്ടെത്തി. ഈ രേഖകള്‍ ഉള്‍െപ്പടെയാണ് പോലിസിന് പരാതി നല്‍കിയത്. എന്നാല്‍, അപ്‌ലോഡ് ചെയ്ത് മണിക്കൂറുകള്‍ക്കകം തന്നെ ഇന്റര്‍നെറ്റില്‍ നിന്ന് ഇതു നീക്കം ചെയ്തിട്ടുണ്ട്. ഏതു തിയേറ്ററില്‍ നിന്നാണ് ചിത്രം പകര്‍ത്തിയതെന്നു കണ്ടെത്താന്‍ ചെന്നൈയില്‍ നിന്നുള്ള ടെലികാസ്റ്റിങ് യൂനിറ്റായ ക്യൂബ് ടെക്‌നോളജിയുടെ സഹായം തേടിയിട്ടുണ്ടെന്നു നിര്‍മാതാവ് അറിയിച്ചു. കൊച്ചിയിലെ ഏതോ തിയേറ്ററില്‍ നിന്നാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയ—തെന്നാണ് സംശയം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss