|    Dec 16 Sat, 2017 8:26 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

പുതിയ കോളജുകളും കോഴ്‌സുകളും പരിഗണനയില്‍

Published : 10th November 2016 | Posted By: SMR

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മേഖലയില്‍ പുതുതായി കോളജുകളും കോഴ്‌സുകളും അനുവദിക്കുന്ന വിഷയം സര്‍ക്കാര്‍ പരിഗണിച്ചുവരുകയാണെന്ന് വിദ്യാഭ്യാസമന്ത്രി പ്രഫ. സി രവീന്ദ്രനാഥ് നിയമസഭയെ അറിയിച്ചു.
അണ്‍ എയ്ഡഡ്, സെല്‍ഫ് ഫിനാന്‍സ് മേഖലകളില്‍ പുതിയ കോളജുകള്‍ തുടങ്ങാന്‍ അനുമതി നല്‍കേണ്ടതില്ലെന്ന് നയപരമായി തീരുമാനിച്ചിട്ടുണ്ടെന്ന് കെ എസ് ശബരീനാഥനെ മന്ത്രി അറിയിച്ചു. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയില്‍ 3333 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇതില്‍ 93 പേര്‍ക്ക് നിയമന ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. നിലവില്‍ 12 ഒഴിവുകള്‍ കൂടി റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.
കെഎസ്ആര്‍ടിസിയില്‍ നിയമന നിരോധനമില്ലെന്നും 388 എന്‍ജെഡി ഒഴിവുകളില്‍ നിയമനം നടത്തുന്ന നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും ഒ രാജഗോപാലിനെ മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. സഹകരണ വകുപ്പില്‍ 2015ലെ ജൂനിയര്‍ കോ-ഓപറേറ്റീവ് തസ്തികയില്‍ 284 പേരെ നിയമിച്ചിട്ടുണ്ടെന്ന് മന്ത്രി എ സി മൊയ്തീന്‍ അറിയിച്ചു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 36 പേരെ നിയമിച്ചു. 134 ഒഴിവുകള്‍ കൂടി നിലവിലുണ്ട്. ഈ ഒഴിവുകള്‍ പിഎസ്‌സിക്ക് റിപോര്‍ട്ട് ചെയ്യുന്നതിന് സഹകരണസംഘം രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് വി ആര്‍ സുനില്‍കുമാറിനെ മന്ത്രി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss