|    Jul 18 Wed, 2018 12:30 pm
FLASH NEWS
Home   >  National   >  

പുതിയ കേന്ദ്രമന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു;കണ്ണന്താനം സഹമന്ത്രി

Published : 3rd September 2017 | Posted By: mi.ptk

ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാര്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയതിനു പിന്നാലെ നടക്കുന്ന മന്ത്രിസഭാ പുനഃസംഘടനയില്‍ പുതിയ കേന്ദ്രമന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനില്‍ രാവിലെ 10.30ന് നടന്ന ചടങ്ങിലാണ് ഇവര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
പുനഃസംഘടനയുടെ ഭാഗമായി നാല് പേര്‍ക്ക് കാബിനറ്റ് പദവി നല്‍കി. നിലവില്‍ വാണിജ്യ സഹമന്ത്രിയായ നിര്‍മല സീതാരാമന്‍, ഊര്‍ജവകുപ്പിന്റെ സ്വതന്ത്ര ചുമതല വഹിക്കുന്ന പീയുഷ് ഗോയല്‍, പാര്‍ലമെന്ററികാര്യ സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി, പെട്രോളിയം വകുപ്പിന്റെ സ്വതന്ത്ര ചുമതല വഹിക്കുന്ന ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരാണ് കാബിനെറ്റ് പദവിയിലേക്ക് എത്തിയത്.
മുന്‍ ഐഎഎസ് ഓഫീസറും മുന്‍ എംഎല്‍എയുമായിരുന്ന അല്‍ഫോണ്‍സ് കണ്ണന്താനം സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പുതിയ പദവിയില്‍ സന്തോഷമുണ്ടെന്ന് കണ്ണന്താനം പറഞ്ഞു. ഇതിനെ കേരളത്തിനുള്ള അംഗീകാരമായി കാണുന്നുവെന്നും സഭയില്‍ കേരളത്തിന്റെ വക്താവായിരിക്കുമെന്നും സത്യപ്രതിജ്ഞക്ക് ശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Read This…

പ്രതിരോധം നിര്‍മല സീതാരാമന്; അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ടൂറിസം

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss