|    May 28 Sun, 2017 2:27 pm
FLASH NEWS

പുതിയ കിസ്‌വയണിഞ്ഞ് വിശുദ്ധ കഅ്ബ

Published : 12th September 2016 | Posted By: G.A.G
kiswa

അറഫാദിനമായ ഇന്നലെ വിശുദ്ധ കഅ്ബയുടെ ആവരണമായ കിസ്‌വ മാറ്റിസ്ഥാപിക്കുന്നു

മക്ക: വിശുദ്ധ കഅ്ബയുടെ ആവരണമായ കിസ്‌വ മാറ്റിസ്ഥാപിച്ചു. എല്ലാ വര്‍ഷവും അറഫാദിനമായ ദുല്‍ഹജ്ജ് ഒമ്പതിനാണ് കഅ്ബയുടെ പുടവമാറ്റല്‍ ചടങ്ങ് നടക്കാറുള്ളത്. മുന്തിയതരം പട്ടുപയോഗിച്ച് പൂര്‍ണമായും കറുത്ത നിറത്തില്‍ നിര്‍മിച്ച് സ്വര്‍ണം, വെള്ളി നൂലുകള്‍ കൊണ്ട് ലിപികള്‍ തീര്‍ത്ത പുടവയ്ക്ക് 22 ദശലക്ഷം റിയാലാണ് ചെലവ്.
കഅ്ബയുടെ നാലു ഭാഗങ്ങളില്‍ നിന്നുമായി മുകളിലേക്ക് ഉയര്‍ത്തി പഴയ കിസ്‌വ നീക്കംചെയ്തു. ശേഷം മേല്‍ഭാഗം മുതല്‍ താഴോട്ട് പുടവ അണിയിക്കുകയാണ് ചെയ്യുക.
ആകെ 16 കഷണങ്ങളില്‍ 47 മീറ്ററാണ് പുടവയുടെ വലുപ്പം. ഏറ്റവും മുകളില്‍ വിശുദ്ധ ഖുര്‍ആനിലെ ചില സൂക്തങ്ങളും അല്ലാഹുവിന്റെ നാമവിശേഷണങ്ങളും ആലേഖനം ചെയ്തിട്ടുണ്ട്.
താഴെ നിന്ന് ആറര മീറ്റര്‍ ഉയരത്തിലായും ഖുര്‍ആന്‍ സൂക്തങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വെള്ളിയിലും സ്വര്‍ണത്തിലും തീര്‍ത്ത നൂലുകൊണ്ടാണ് ഇസ്‌ലാമിക കൈയെഴുത്തു ശാസ്ത്രപ്രകാരം (ഇസ്‌ലാമിക് കാലിഗ്രാഫി) ഖുര്‍ആന്‍ സൂക്തങ്ങളും അല്ലാഹുവിന്റെ നാമവും നാമവിശേഷണങ്ങളും ആലേഖനം ചെയ്ത് ഭംഗിയാക്കിയിരിക്കുന്നത്.
പ്രത്യേകമായി വിദഗ്ധ പരിശീലനം സിദ്ധിച്ച 200ല്‍ കൂടുതല്‍ വരുന്ന സ്വദേശികള്‍ വിവിധ ഘട്ടങ്ങളിലായാണ് കിസ്‌വയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. പുടവമാറ്റല്‍ ചടങ്ങിന് മസ്ജിദുല്‍ ഹറാം കാര്യാലയവും കഅ്ബ പുടവനിര്‍മാണ കാര്യാലയവും നേതൃത്വം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day