|    Jan 18 Wed, 2017 3:40 pm
FLASH NEWS

പുതിയ കാട്ടുതീ

Published : 25th July 2016 | Posted By: SMR

ആഗോളതാപനമുയര്‍ത്തുന്ന ഒരു പ്രധാന ഭീഷണി വ്യാപകമായ കാട്ടുതീയാണ്. നിസ്സാരമെന്നു തോന്നുമെങ്കിലും അതു കാരണം ദശലക്ഷക്കണക്കിന് ഹെക്ടര്‍ വിസ്തൃതിയിലുള്ള വനങ്ങളാണ് കത്തിനശിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം അമേരിക്കയില്‍ 3.1 കോടി ഹെക്ടര്‍ വനം തീപിടിച്ച് ഇല്ലാതായി. റഷ്യ, കാനഡ, ആസ്‌ത്രേലിയ, ഇന്തോനീസ്യ തുടങ്ങിയ രാജ്യങ്ങളില്‍ ഈ അനര്‍ഥം കണ്ടിരുന്നു. ഗ്രീന്‍പീസിന്റെ കണക്കനുസരിച്ച് ഇക്കഴിഞ്ഞ ഒന്നരവര്‍ഷത്തിനുള്ളില്‍ ഏകദേശം 28 ലക്ഷം ഹെക്ടര്‍ വരുന്ന വനങ്ങള്‍ അപ്രത്യക്ഷമായി. 1970കള്‍ക്കു ശേഷം കാനഡയില്‍ കാട്ടുതീ ഇരട്ടിയായി.
ചൂടുകൂടുമ്പോള്‍ മരങ്ങള്‍ക്ക് പെട്ടെന്നു തീപിടിക്കും. ശക്തിയായ കാറ്റില്‍ തീ നിയന്ത്രണാതീതമായി പരക്കുകയും ചെയ്യും. വനവിഭവങ്ങള്‍ കവര്‍ച്ച ചെയ്യുന്നവരുണ്ടാക്കുന്ന പരിസ്ഥിതി നാശം ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ ചെറുതാണെന്നു കാണാം. മരംവെട്ട് കര്‍ശനമായി നിയന്ത്രിക്കുന്ന വ്യാവസായിക രാജ്യങ്ങളില്‍ ഫാക്ടറികളില്‍നിന്നുയരുന്ന പുകയുണ്ടാക്കുന്ന ഭീഷണി ഇതിനു പുറമെയാണ്.
സാധാരണഗതിയില്‍ കാട്ടുതീ വനങ്ങളുടെ പുനരുജ്ജീവനത്തിനാണ് വഴിവയ്ക്കുന്നത്. അതു ക്ഷുദ്രജീവികളെ നശിപ്പിക്കുന്നു. നിലത്തടിഞ്ഞുകൂടിയ കരിയില നശിപ്പിച്ചു പുതുനാമ്പുകള്‍ ഉണ്ടാവുന്നതിനു സഹായിക്കുകയും ചെയ്യുന്നു. അതിനാല്‍ പലമരങ്ങളും ഇടയ്ക്കിടെയുള്ള അഗ്നിബാധയ്ക്ക് ഒരുങ്ങിനില്‍ക്കുന്നതായിട്ടാണ് കാണുന്നത്. എന്നാല്‍ ഇപ്പോഴുള്ള കാട്ടുതീ ആ ഇനത്തില്‍പ്പെട്ടതല്ല എന്നു ശാസ്ത്രജ്ഞന്മാര്‍ കരുതുന്നു. ആഗോളതാപനം മൂലമുണ്ടാവുന്ന വരള്‍ച്ചയാണ് പ്രധാന കാരണം. അതോടൊപ്പം വലിയ മരങ്ങളെ കാര്‍ന്നു തിന്നുന്ന പ്രാണികളും പെരുകിവരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക