|    Nov 20 Mon, 2017 9:34 am
FLASH NEWS
Home   >  Todays Paper  >  page 7  >  

പുതിയ ഉത്തരവാദിത്തത്തില്‍ നിന്ന് രാഷ്ട്രീയം പറയുന്നില്ല : വെങ്കയ്യനായിഡു

Published : 10th August 2017 | Posted By: fsq

 

ഹൈദരാബാദ്: ഉപരാഷ്ട്രപതിയായി ചുമതലയേറ്റ ശേഷം പുതിയ ഉത്തരവാദിത്തത്തില്‍ താന്‍ രാഷ്ടീയം സംസാരിക്കുന്നില്ലെന്ന്്് വെങ്കയ്യനായിഡു. അതിനര്‍ഥം താന്‍ ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നില്ലായെന്നുള്ള അര്‍ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.തന്റെ പുതിയ ഉത്തരവാദിത്വങ്ങളെക്കുറിച്ച്പഠിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യകരമായ വാഗ്വാദങ്ങള്‍ താന്‍ പ്രോല്‍സാഹിപ്പിക്കുമെന്നും പ്രതിപക്ഷാഭിപ്രായങ്ങള്‍ താന്‍ മാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ബില്ലുകള്‍ പാസാക്കിയെടുക്കാന്‍ താന്‍ സുഗമമായ അന്തരീക്ഷം ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക