|    Aug 21 Tue, 2018 11:13 am
FLASH NEWS

പുതിയ അഴുക്കുചാല്‍ നിര്‍മിക്കാന്‍ ഫണ്ടില്ലെന്ന് പൊതുമരാമത്ത് വകുപ്പ്

Published : 26th January 2017 | Posted By: fsq

ആലത്തൂര്‍: നഗരത്തില്‍ അഴുക്കുചാല്‍ അടഞ്ഞും പൊട്ടിയും മാലിന്യം റോഡിലേക്ക് ഒഴുകിയത് ദുരിതമായതോടെ   അഴുക്കുചാല്‍ പൊളിച്ചത് കാല്‍നടയാത്രക്കാര്‍ക്ക് ദുരിതമായി.ആലത്തൂര്‍ പഴയ ബസ് സ്റ്റാന്‍ഡിലെ പവിഴം കോര്‍ണറിനു സമീപമാണ് അഴുക്കുചാല്‍ പൊളിച്ചിട്ടിരിക്കുന്നത്. പുതിയ അഴുക്കുചാല്‍ നിര്‍മിക്കാന്‍ ഫണ്ടില്ലെന്ന് പൊതുമരാമത്ത് വകുപ്പ് പറഞ്ഞതോടെ സമീപത്തെ വ്യാപാരികളും ദുരിതത്തിലായി. അഴുക്കുചാലിലെ മാലിന്യം റോഡിലേക്ക് ഒഴുകുന്നതായി പരാതി നല്‍കിയ വ്യാപാരികള്‍ ഇതോടെ കട തുറക്കാന്‍ പറ്റാതെ ബുദ്ധിമുട്ടിലായി.പഴയ ബസ് സ്റ്റാന്‍ഡിലെ പാലക്കാട് ഭാഗത്തേക്കുള്ള ഭാഗത്താണ് അഴുക്കുചാല്‍ പൊളിച്ചത്. ബസുകള്‍ നിര്‍ത്തുമ്പോള്‍ എതിരെ വരുന്ന വാഹനങ്ങള്‍ കടന്നു പോകാന്‍ പറ്റാത്ത അവസ്ഥയാണ് . അഴുക്കുചാലിലേക്ക് റോഡ് ഇടിയുന്നതും അപകടക്കെണിയാവുന്നുണ്ട്. ഇരുചക്രവാഹനങ്ങളും ഇതില്‍ പെടാതിരിക്കാന്‍ കയര്‍ കെട്ടിവച്ചവച്ച നിലയിലാണ്.കഴിഞ്ഞ ഞായറാഴ്ച പൊളിച്ചെങ്കിലും ഇതുവരെയും അധികൃതര്‍ തിരിഞ്ഞു നോക്കിയില്ല. മാത്രമല്ല പൊട്ടിയ സ്ലാബുകള്‍ മാറ്റി പലക കഷ്ണവും കല്ലും നിരപ്പിലല്ലാതെ വച്ചതും കാല്‍നടയാത്രക്കാര്‍ വീഴാന്‍ കാരണമാകുന്നു. പൊതുമരാമത്ത് പാതയിലെ അഴുക്കുചാല്‍ തടസ്സം നീക്കി വൃത്തിയാക്കുകയും പൊട്ടിയ സ്ലാബ് മാറ്റിയിടുകയും ചെയ്യേണ്ടത് അവരാണെന്നാണ് പഞ്ചായത്തിന്റെ നിലപാട്. മാലിന്യം നീക്കേണ്ടത് പഞ്ചായത്തിന്റെ ചുമതലയാണെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം പറയുന്നു. പുതിയ സ്ലാബ് ഇടാനും അഴുക്കുചാല്‍ നവീകരിക്കാനും ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കി കരാര്‍ നല്‍കേണ്ടതുണ്ട്.ഇതിന് സമയമെടുക്കുമെന്ന് പൊതുമരാമത്ത് അധികൃതര്‍ പറയുന്നു.പൊതുമരാമത്ത് പാതയിലെ അഴുക്കുചാല്‍ വൃത്തിയാക്കാന്‍ പഞ്ചായത്തിന് നേരിട്ട് പണം മുടക്കാന്‍ തടസ്സമുണ്ട്. മാലിന്യം അഴുക്കുചാലില്‍ നിറഞ്ഞു കിടക്കുകയാണ്. സമീപത്തെ വ്യാപാര സ്ഥാപനങ്ങളില്‍ ദുര്‍ഗന്ധം മൂലം ഇരിക്കാന്‍ പറ്റുന്നില്ല. കാല്‍നടക്കാരുടെ കാലില്‍ മലിനജലം പറ്റുന്നത് പകര്‍ച്ചവ്യാധിക്കിടയാക്കുമെന്ന ആശങ്കയും നിലനില്‍ക്കുകയാണ്. ചെരുപ്പ്, കുട എന്നിവ നേരാക്കുന്ന തൊഴിലാളികളിരിക്കുന്ന ഭാഗത്തെ ചാലാണ് പൊളിച്ചത്. ഇതോടെ ഇവര്‍ക്ക് ജോലി ചെയ്യാന്‍ പറ്റാത്ത സ്ഥിതിയാണ് . ഇവിടേക്ക് വരുന്നവര്‍ക്കും പ്രയാസമാണ്.  രണ്ട് പ്രധാനപ്പെട്ട സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ നടന്നു പോകുന്ന സ്ഥലമായിട്ടു പോലും പഞ്ചായത്തും പൊതുമരാമത്ത് വകുപ്പും പരസ്പരം കുറ്റപ്പെടുത്തല്‍ നടത്തുകയാണ്.കഴിഞ്ഞ ദിവസം അന്ധരായ രണ്ട് ലോട്ടറി വില്‍പ്പനക്കാര്‍ ഇതില്‍ കാല്‍ പെട്ടെങ്കിലും അത്ഭുത തരമായി രക്ഷ്‌പ്പെടുകയായിരുന്നു.അത്തിപ്പൊറ്റ നൊച്ചൂരിലെ രാമചന്ദ്രനും വാവുള്ളാ പുരത്തെ മധുസൂദനനും സമീപത്തെ വ്യാപാരികള്‍ കണ്ടില്ലെങ്കില്‍ അഴുക്കുചാലില്‍ പെടുമായിരുന്നു .ഫണ്ടില്ലാത്തതിനാല്‍ താല്‍ക്കാലികമായി മണ്ണിട്ട് മൂടാനാണ് പൊതുമരാമത്ത് വകുപ്പിന്റെ നീക്കം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss