|    Oct 20 Sat, 2018 12:13 am
FLASH NEWS

പുതിയ അന്നദാന മണ്ഡപത്തിലെ അന്നദാനം റെക്കോഡിലേക്ക്

Published : 2nd December 2017 | Posted By: kasim kzm

ശബരിമല: സന്നിധാനത്തെ പുതിയ അന്നദാന മണ്ഡപത്തില്‍ ദേവസ്വംബോര്‍ഡ് നടത്തുന്ന അന്നദാനം സര്‍വകാല റെക്കോര്‍ഡിലേയ്ക്ക്. നവംബര്‍ 16മുതല്‍ 30വരെയുള്ള കാലയളവില്‍ 307323 അയ്യപ്പ ഭക്തരാണ് അന്നദാനത്തില്‍ പങ്കെടുത്തത്. ഏറ്റവും കൂടുതല്‍പേര്‍ അന്നദാനത്തില്‍ പങ്കെടുത്തത് നവംബര്‍ 25നാണ് 25679 പേര്‍ ഏറ്റവും കുറവ് നവംബര്‍ 16ന് 12449 പേര്‍. അന്നദാനത്തിനെത്തുന്ന എല്ലാ ഭക്തര്‍ക്കും കൂപ്പണ്‍ നല്‍കുന്ന സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ അന്നദാനത്തിന് എത്തുന്നവരുടെ എണ്ണം കൃത്യമായി അറിയാന്‍ കഴിയും. ദേവസ്വംബോര്‍ഡ് കൂപ്പണുകള്‍ തയ്യാറാക്കി പോലീസിന്റെ സഹായത്തോടെയാണ് ഭക്തര്‍ക്ക് കൂപ്പണുകള്‍ വിതരണം  ചെയ്യുന്നത്. കൂപ്പണുകള്‍ സംബന്ധിച്ച കണക്ക് ദേവസ്വം ബോര്‍ഡും പോലീസിന്റെ വിജിലന്‍സ് വിഭാഗവും പ്രത്യേകം സൂക്ഷിക്കുന്നുണ്ട്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ദിവസം മുഴുവന്‍ അന്നദാനം നല്‍കുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss