|    Oct 20 Fri, 2017 1:47 am

പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്

Published : 12th November 2015 | Posted By: SMR

തൃശൂര്‍: ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. ത്രിതല പഞ്ചായത്ത് സ്ഥാപനങ്ങളിലേയും മുനിസിപ്പാലിറ്റികളിലേയും അംഗങ്ങള്‍ രാവിലെ 10 നാണ് സത്യപ്രതിജ്ഞ ചെയ്യുക. തൃശൂര്‍ കോര്‍പ്പറേഷനില്‍ രാവിലെ 11.30 നാണ് സത്യപ്രതിജ്ഞാ ചടങ്ങ്. ജില്ലാ പഞ്ചായത്തിലും കോര്‍പ്പറേഷനിലും ജില്ലാ കല ക്ടറായിരിക്കും സത്യപ്രതിജ്ഞ ചൊല്ലി കൊടുക്കുക. ഇരു സ്ഥാപനങ്ങളിലേക്കും തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും മുതിര്‍ന്ന ഓരോ അംഗങ്ങള്‍ക്ക് ആദ്യം കലക്ടര്‍ സത്യവാചകം ചൊല്ലികൊടുക്കും.
തുടര്‍ന്ന് ഇവരായിരിക്കും മറ്റംഗങ്ങളെ സത്യപ്രതിജ്ഞ ചെയ്യിക്കുക. മറ്റ് തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ സത്യപ്രതിജ്ഞാ നടപടിക്രമവും ഇന്നു തന്നെയാണ്. ബന്ധപ്പെട്ട വരണാധികാരികളായിരിക്കും സത്യപ്രതിജ്ഞ ചൊല്ലികൊടുക്കുന്നത് എന്ന് മാത്രം. ഒന്നിലധികം വരണാധികാരികളുള്ള സ്ഥാപനങ്ങളില്‍ സത്യപ്രതിജ്ഞ ചെയ്യിക്കുന്നതിന് ചുമതലയുള്ളയാളെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതേ്യകം നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ട്. ഭരണസമിതിയുടെ കാലാവധി പൂര്‍ത്തിയായിട്ടില്ലാത്ത ജില്ലയിലെ കടവല്ലൂര്‍, കൈപ്പറമ്പ്, എളവള്ളി, പാഞ്ഞാള്‍, വള്ളത്തോള്‍ നഗര്‍ എന്നീ ഗ്രാമപ്പഞ്ചായത്തുകളിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ ഡിസംബര്‍ ഒന്നിനാണ് നടക്കുക.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക