|    Jan 18 Wed, 2017 12:46 am
FLASH NEWS

പുതിയൊരു ആര്‍എസ്പി കൂടി

Published : 2nd February 2016 | Posted By: SMR

കോവൂര്‍ കുഞ്ഞുമോന്‍ പുതിയൊരു പാര്‍ട്ടി ഉണ്ടാക്കിയിരിക്കുന്നു- ആര്‍എസ്പി(എല്‍). കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായുള്ള പ്രത്യയശാസ്ത്ര വൈജാത്യംമൂലം പിളര്‍ന്നുപോന്ന കെഎസ്പി വീണ്ടും പിളര്‍ന്നുണ്ടായതാണ് റവല്യൂഷനറി സോഷ്യലിസ്റ്റ് പാര്‍ട്ടി. ‘ചവറ മുതല്‍ ചവറ വരെ നീണ്ടുകിടക്കുന്ന’ ഭൂവിസ്തൃതിയിലാണ് പാര്‍ട്ടിയുടെ അടിത്തറയും ജനപിന്തുണയുമെന്ന് ആളുകള്‍ ആര്‍എസ്പിയെപ്പറ്റി കളിയായി പറയാറുമുണ്ട്. ഏതായാലും കേരളത്തിലെ മുന്നണിരാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ക്കൊപ്പം ഇടതു-വലതു മുന്നണികളില്‍ മാറിമാറി നിലയുറപ്പിച്ച ഈ പാര്‍ട്ടി നിരവധി പിളര്‍പ്പുകളിലൂടെ കടന്നുപോയിട്ടുണ്ട്. ഇപ്പോഴും ദേശീയതലത്തില്‍ ഇടതുമുന്നണിയിലും സംസ്ഥാനത്ത് യുഡിഎഫിലുമാണ് ആര്‍എസ്പി. ഒരേസമയം കാലുകള്‍ രണ്ടു തോണിയില്‍!
കോമാളിക്കളിയുടെ ഈ അന്തരീക്ഷത്തിലേക്കാണ് കോവൂര്‍ കുഞ്ഞുമോന്‍ എന്ന ആദര്‍ശസ്വരൂപന്‍ ഇടതുപക്ഷ പ്രത്യയശാസ്ത്രത്തോടുള്ള പ്രതിബദ്ധതയാല്‍ വികാരവിജൃംഭിതനായി, പേരില്‍ തന്നെ ലെനിനിസ്റ്റ് എന്ന വാലു ചേര്‍ത്ത് പുതിയൊരു പാര്‍ട്ടിയുണ്ടാക്കിയത്. വെള്ളാപ്പള്ളി നടേശന്‍ സ്വന്തം പാര്‍ട്ടിയുണ്ടാക്കിയതിന് പിന്നാലെയാണ് ഈ അവതാരം. ഇങ്ങനെ ഓരോരുത്തരും പാര്‍ട്ടിയുണ്ടാക്കുന്നതു തടയാന്‍ ഭരണഘടനയില്‍ വ്യവസ്ഥയൊന്നുമില്ല. അതിനാല്‍ എല്ലാവരുടെയും പൂതി നടക്കട്ടെ എന്നു വയ്ക്കുകയേ നിവൃത്തിയുള്ളൂ.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 96 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക