|    Sep 21 Fri, 2018 9:57 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

പുതിയവളപ്പിലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

Published : 29th September 2017 | Posted By: fsq

പിണറായി വിജയന്‍
തിരുവനന്തപുരം: ഇന്ത്യന്‍ നാഷനല്‍ ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് എസ് എ പുതിയവളപ്പിലിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. വിദ്യാര്‍ഥിപ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തില്‍ വന്ന പുതിയവളപ്പില്‍ നിസ്വാര്‍ഥനായ പൊതുപ്രവര്‍ത്തകനായിരുന്നു. പൊതുരംഗത്തും വ്യക്തിജീവിതത്തിലും അങ്ങേയറ്റം മാന്യത പുലര്‍ത്തിയ നേതാവായിരുന്നു അദ്ദേഹം. പുതിയവളപ്പിലിന്റെ വേര്‍പാട് ജനാധിപത്യ-മതനിരപേക്ഷ പ്രസ്ഥാനങ്ങള്‍ക്ക് വലിയ നഷ്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാസറുദ്ദീന്‍ എളമരം
ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് എസ് എ പുതിയവളപ്പിലിന്റെയും സിഎംപി സംസ്ഥാന സെക്രട്ടറി കെ ആര്‍ അരവിന്ദാക്ഷന്റെയും നിര്യാണത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം അനുശോചിച്ചു. ഇടതുപക്ഷ പ്രസ്ഥാനത്തില്‍ സജീവ സാന്നിധ്യമായിരുന്ന വ്യക്തിയായിരുന്നു അരവിന്ദാക്ഷന്‍. മുസ്‌ലിം രാഷ്ട്രീയത്തിന്റെ കൂടെ ചെറുപ്പകാലം മുതല്‍ സഞ്ചാരം തുടങ്ങിയ എസ് എ പുതിയവളപ്പില്‍ വിയോജിപ്പുകള്‍ തുറന്നുപറയുകയും മാറിനടക്കാന്‍ ശ്രമിക്കുകയും ചെയ്ത വ്യക്തിയാണ്. ഇരുവരുടെയും കുടുംബത്തിന്റെയും പാര്‍ട്ടിപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും അനുശോചന സന്ദേശത്തില്‍ നാസറുദ്ദീന്‍ എളമരം പറഞ്ഞു.
എന്‍എല്‍യു
കൊച്ചി: ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് എസ് എ പുതിയവളപ്പിലിന്റെ വേര്‍പാടില്‍ നാഷനല്‍ ലേബര്‍ യൂനിയന്‍ (എന്‍എല്‍യു) സംസ്ഥാന പ്രസിഡന്റ് എ പി മുസ്തഫ, ജനറല്‍ സെക്രട്ടറി സുബൈര്‍ പടുപ്പ്, സംസ്ഥാന സെക്രട്ടേറിയറ്റംഗം ബി അന്‍ഷാദ് അനുശോചിച്ചു. ഇടതുപക്ഷ പ്രസ്ഥാനത്തിനും പിന്നാക്കവിഭാഗത്തിനും തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ വേര്‍പാടെന്നും അനുശോചന സന്ദേശത്തില്‍ അവര്‍ പറഞ്ഞു. പരേതനോടുള്ള ആദരസൂചകമായി എന്‍എല്‍യുവിന്റെ ഒരാഴ്ചത്തെ മുഴുവന്‍ പരിപാടികളും മാറ്റിവച്ചതായും ഭാരവാഹികള്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss