|    Apr 26 Thu, 2018 12:11 am
FLASH NEWS

പുതിയതെരുവില്‍ ലൈബ്രറി ആക്രമിച്ചു

Published : 28th February 2016 | Posted By: SMR

പുതിയതെരു: മണ്ഡപം ദേശോദ്ധാരണ വായനശാല ആന്റ് ലൈബ്രറിക്കു നേരെ ആക്രമണം. വെള്ളിയാഴ്ച രാത്രിയാണ് വായനശാലയുടെ ജനല്‍ എറിഞ്ഞ് തകര്‍ത്തത്. നേരത്തേയും വായനശാലക്ക് നേരെ അക്രമണം ഉണ്ടായിരുന്നു.
ഇതേ കെട്ടിടത്തിന്റെ മുകളിലാണ് സിപിഎം ചിറക്കല്‍ ലോക്കല്‍ കമ്മിറ്റി ഓഫിസ് പ്രവര്‍ത്തിക്കുന്നത്.അക്രമികള്‍ തകര്‍ത്ത വായനശാല സിപിഎം ജില്ലാ കമ്മിറ്റിംയഗം അരക്കന്‍ ബാലന്‍, പി അനില്‍കുമാര്‍, ലൈബ്രറി കൗണ്‍സില്‍ ഭാരവാഹികളായ പി കെ ബൈജു, ഇ ചന്ദ്രന്‍, എം ബാലന്‍, സി സോമന്‍ എന്നിവര്‍ സന്ദര്‍ശിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss