|    Jun 18 Mon, 2018 10:17 pm

പുതിയകാവ് സ്‌കൂളില്‍ സാമൂഹികവിരുദ്ധ ശല്യം

Published : 15th November 2016 | Posted By: SMR

പറവൂര്‍: സാമൂഹിക വിരുദ്ധര്‍ സ്‌കൂള്‍ ബസ്സിന്റെ സീറ്റുകള്‍ കുത്തിക്കീറി നശിപ്പിച്ചു. ബസ്സിലെ ഫയര്‍ സേഫ്റ്റി സിലിണ്ടര്‍ തുറന്നുവിട്ട് ക്ലാസ് മുറികള്‍ അലങ്കോലമാക്കുകയുംചെയ്തു. പുതിയകാവ് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് കഴിഞ്ഞ ഞായറാഴ്ച രാത്രി സാമൂഹികവിരുദ്ധര്‍ കയറി അഴിഞ്ഞാടിയത്. ബസ്സിന്റെ മുന്നിലെ സൈഡ് ഗ്ലാസ് മാറ്റിയാണ് ആക്രമികള്‍ അകത്തുകയറിയത്. സീറ്റുകള്‍ കുത്തിക്കീറിയ ശേഷം ഫസ്റ്റ് എയ്ഡ് ബോക്‌സിലെ സാധനങ്ങള്‍ സമീപത്തുള്ള കിണറിലിട്ടുനശിപ്പിച്ചു. ക്ലാസ് മുറിയില്‍ ഫയര്‍ സേഫ്റ്റി സിലിണ്ടര്‍ തുറന്ന് വിട്ടതിനെ തുടര്‍ന്ന് മുറികള്‍ പൊടി പിടിച്ച് കിടക്കുകയാണ്. രാവിലെ എത്തിയ വിദ്യാര്‍ഥികള്‍ ക്ലാസില്‍ ഇരിക്കാനാവാതെ പുറത്ത് നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതരെത്തി യുപി വിഭാഗം ക്ലാസുകള്‍ക്ക് അവധി നല്‍കി. ചുവന്ന രക്തം പോലുള്ള വസ്തു ഉപയോഗിച്ച് ബസ്സിന്റെ മുന്‍വശത്തെ ഗ്ലാസില്‍ സോറിയെന്ന് എഴുതിയിട്ടുണ്ട്. സംഭവമറിഞ്ഞ് വടക്കേക്കര പോലിസെത്തി അന്വേഷണമാരംഭിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss