|    Oct 16 Tue, 2018 11:03 am
FLASH NEWS
Home   >  Editpage  >  Second edit  >  

പുണ്യജലം

Published : 8th November 2017 | Posted By: fsq

 

ഇന്ത്യയിലെ ബഹുഭൂരിഭാഗം ജനങ്ങള്‍ തീര്‍ത്ഥജലമായി കാണുന്ന വെള്ളമാണ് ഗംഗാനദിയിലേത്. ഗംഗയുടെ പോഷകനദിയായ യമുനയുടേതും പുണ്യജലമായി കരുതപ്പെടുന്നു. എന്നാല്‍, ഈ നദികളിലെ ജലം ഇന്ന് മാരകമായിത്തീര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.ഈയടുത്ത് പുറത്തിറങ്ങിയ വിക്ടര്‍ മല്ലെറ്റിന്റെ ‘ജീവന്റെ നദി, മരണത്തിന്റെയും’ എന്ന പുസ്തകം സ്‌തോഭജനകമായ വസ്തുതകളാണു വെളിപ്പെടുത്തിയിരിക്കുന്നത്. മനുഷ്യവിസര്‍ജ്യങ്ങളാണ് നദികളെ മാരകമാക്കി തീര്‍ക്കുന്നത്. ഈ മാലിന്യങ്ങളുടെ ഫലമായി ഉല്‍പാദിപ്പിക്കപ്പെടുന്ന ബാക്റ്റീരിയകള്‍ ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാനും അതിജീവിക്കാനും കഴിയുന്ന സൂപ്പര്‍ബഗുകളായി രൂപാന്തരപ്പെട്ടിരിക്കുന്നുവെന്ന് തെളിവുകള്‍ നിരത്തിയാണ് വിക്ടര്‍ ചൂണ്ടിക്കാട്ടുന്നത്.ഉത്തരേന്ത്യയിലെ മിക്കവാറും പ്രദേശങ്ങളില്‍ കക്കൂസുകള്‍ ഇല്ലാത്തതുകൊണ്ട് തുറസ്സായ സ്ഥലങ്ങളിലാണ് അവരുടെ വിസര്‍ജ്യങ്ങള്‍ നിക്ഷേപിക്കുന്നത്. മതപരമായ സംഘസ്‌നാനമാണ് ഗംഗാനദിയുടെ മറ്റൊരു പ്രശ്‌നം. മെയ്-ജൂലൈ മാസങ്ങളില്‍ ഈ കൂട്ടക്കുളി വര്‍ധിച്ച നിലയില്‍ അനുഭവപ്പെടുന്നു. ഗംഗാതീരത്ത് നടക്കുന്ന ശവസംസ്‌കാരവും നദിയെ മലിനീകരിക്കുകയാണ്. കച്ചവടാടിസ്ഥാനത്തിലുള്ള ശവദാഹത്തിന്റെ ഫലമായി പാതിവെന്ത ജഡങ്ങള്‍ നദിയിലൊഴുക്കുകയാണ്. ഇതും ഉയര്‍ത്തുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ വലുതാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss