|    Mar 23 Thu, 2017 1:49 pm
FLASH NEWS

പുടിന്‍-മോദി കൂടിക്കാഴ്ച ശനിയാഴ്ച

Published : 12th October 2016 | Posted By: SMR

ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച കൂടിക്കാഴ്ച നടത്തും. പ്രതിരോധവും വാണിജ്യവും ചര്‍ച്ചയില്‍ പ്രധാന വിഷയങ്ങളാവും. ഞായറാഴ്ച ഗോവയില്‍ നടക്കുന്ന ബ്രിക്‌സ് സമ്മേളനത്തിന്റെ ഭാഗമായാണ് പുടിന്‍ ഇന്ത്യയിലെത്തുന്നത്. അടുത്തിടെ റഷ്യയും പാകിസ്താനും നടത്തിയ സംയുക്ത സൈനിക പരിശീലനത്തിന് തൊട്ടുപിറകെയാണ് മോദിയുമായുള്ള കൂടിക്കാഴ്ച. റഷ്യയില്‍ നിന്നു വാങ്ങിയ പഴയ യുദ്ധോപകരണങ്ങള്‍ പുതുക്കിവാങ്ങുന്നതോടൊപ്പം ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചു നിര്‍മിച്ച എസ്-400 മിസൈലുകളും കാമോവ്- 28 ഹെലികോപ്റ്ററുകളും വാങ്ങുന്ന കാര്യവും ചര്‍ച്ചയിലുണ്ടാവും.

(Visited 19 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക