|    Jul 23 Sun, 2017 8:33 am
FLASH NEWS
Home   >  Todays Paper  >  page 9  >  

പുടിനോട് താല്‍പര്യമോ വെറുപ്പോ ഇല്ലെന്ന് ട്രംപ്

Published : 7th October 2016 | Posted By: SMR

വാഷിങ്ടണ്‍: റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനോട് താല്‍പര്യമോ വെറുപ്പോ ഇല്ലെന്ന് യുഎസ് തിരഞ്ഞെടുപ്പിലെ റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്.
കഴിഞ്ഞദിവസം നടന്ന വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥികളുടെ സംവാദത്തിനിടെ റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി മൈക് പെന്‍സ് പുടിനെ ശക്തനായ നേതാവെന്നു വിശേഷിപ്പിച്ചതിനു പിന്നാലെയാണിത്. ഞാന്‍ പുടിനെ ഇഷ്ടപ്പെടുകയോ വെറുക്കുകയോ ചെയ്യുന്നില്ല- ട്രംപ് പറഞ്ഞു. ഭാവിയില്‍ ചിലപ്പോള്‍ അദ്ദേഹവുമായി നല്ല ബന്ധമുണ്ടായേക്കാം. ചിലപ്പോള്‍ അത് വളരെ മോശവുമാകാം. എന്തുതന്നെയായാലും മിതമായ ബന്ധമായിരിക്കും പുലര്‍ത്തുക- ട്രംപ് പറഞ്ഞു.
ട്രംപിന്റെ പ്രസ്താവനയ്ക്കു പിന്നാലെ പുടിന്റെ സിറിയയിലെ ഇടപെടലിനെതിരേ വിമര്‍ശനവുമായി പെന്‍സ് രംഗത്തെത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക