|    Jul 25 Tue, 2017 12:24 am
FLASH NEWS

പുഞ്ചപ്പാടം നികത്തല്‍; അതിരുകെട്ടാനുള്ള നീക്കം നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്ന് നിര്‍ത്തിവച്ചു

Published : 28th August 2016 | Posted By: SMR

മാള:  അഷ്ടമിച്ചിറക്കടുത്തുള്ള പുഞ്ചപ്പാടത്ത് നെല്‍വയലിന്റെ അതിരുകള്‍ കെട്ടി നികത്തി കരഭൂമിയാക്കുന്നതിനായി  കരിങ്കല്ല് ഇറക്കി. രണ്ട്  ടിപ്പര്‍ ലോറികളിലായാണ്  കരിങ്കല്ല്  പാടത്ത്  ഇറക്കിയിട്ടുള്ളത്.
നാട്ടുകാര്‍  ഇടപെട്ടതിനെ തുടര്‍ന്ന് കരിങ്കല്ല് അടിക്കുന്നത് തല്‍ക്കാലം നിര്‍ത്തിവെച്ചിരിക്ക ുകയാണ്. രണ്ടുമാസങ്ങള്‍ക്ക് മു മ്പ്  പാടം നികത്തുന്നതിനു മുന്നോടിയായി റോഡില്‍ നിന്നും 25 മീറ്ററോളം നീളത്തിലും അഞ്ച് മീറ്റര്‍ വീതിയിലും റോഡുണ്ടാക്കാനുള്ള ശ്രമം അധികൃതര്‍ തടഞ്ഞിരുന്നു. എങ്കിലും വ ാഹനങ്ങള്‍ കൊണ്ടുപോവാനുള്ള വഴിയാക്കി ഇത് മാറ്റിയിരുന്നു.
റോഡിന്റെ സംരക്ഷണ ഭിത്തി നിര്‍മിച്ച കരിങ്കല്ല് മാറ്റണമെന്ന ഉത്തരവ് പാലിക്കപ്പെട്ടിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് തെങ്ങും മറ്റും വച്ച് നികത്തി വന്നിരുന്ന 30 സെന്റോളം വരുന്ന ഭൂമിയുടെ അതിരുകള്‍ കെട്ടി സംരക്ഷിച്ച് മണ്ണിട്ട് നികത്തി തീര്‍ത്തും കരഭൂമിയാക്കി മാറ്റാനായാണ് ഇപ്പോള്‍ കരിങ്കല്ല് അടിച്ചത്. അടിച്ച മണ്ണിനോട് ചേര്‍ന്നാണ് ഇപ്പോള്‍  കരിങ്കല്ല് അടിച്ചിരിക്കുന്നത്.
ഇവിടെ പാടം മണ്ണിട്ട് നികത്തുന്നതിനുള്ള നീക്കം  നേരത്തേ അധികൃതര്‍  ഇടപെട്ട് തടഞ്ഞിരുന്നു. ഇപ്പോള്‍  വീണ്ടും  കരിങ്കല്ല് ഇറക്കിയിരിക്കുന്നത് മണ്ണടിച്ചഭാഗം കരിങ്കല്ല്  ഉപയോഗിച്ച് അതിര്‍ത്തികള്‍ കെട്ടിതിരിച്ച്  കരഭൂമിയാക്കുന്നതിന് വേണ്ടിയാണ് എന്നാണ് നാട്ടുകാരില്‍ നിന്നുയരുന്ന ആക്ഷേപം. ഇവിടം നികത്തി പ്ലോട്ടുകളായി തിരിച്ച് ഭൂമികച്ചവടം ഉദ്ദേശിച്ചാണ് ഇത്തരത്തില്‍ പാടം  നികത്തുന്നതെന്ന് നാട്ടുകാര്‍  പറഞ്ഞു. മാള കൃഷി ഓഫിസര്‍ പി ജെ ജോര്‍ജ്ജ് പ്രശാന്തും വടമ  വില്ലേജ് ഓഫിസര്‍ ടി എസ് ജയദേവനും പാടത്ത് സ്ഥലം സന്ദര്‍ശിച്ചു വില്ലേജ് ഓഫിസര്‍ സ്‌റ്റോപ്പ് മെമ്മോ നല്‍കുകയും തഹസില്‍ദാര്‍ക്ക് റിപോര്‍ട്ട് നല്‍കുകയും ചെയ്തു.
നെല്‍ വയല്‍ കരിങ്കല്ല്  ഉപയോഗിച്ച് കെട്ടിതിരിക്കാനുള്ള നീക്കം  തടയുമെന്ന് അധികൃതര്‍ അറിയിച്ചു . കര്‍ശ്ശനമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരില്‍ നിന്നുയരുന്ന ആവശ്യം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക