|    Jun 25 Mon, 2018 10:18 am
FLASH NEWS

പുഞ്ചക്കൊല്ലി ആദിവാസി കോളനിയില്‍ രക്തസാക്ഷി വാരാചരണ പോസ്റ്ററുകള്‍

Published : 2nd August 2017 | Posted By: fsq

 

എടക്കര: വഴിക്കടവ് പുഞ്ചക്കൊല്ലി ആദിവാസി കോളനിയില്‍ ജൂലൈ 28മുതല്‍ ആഗസ്ത് മൂന്നുവരെ ആചരിക്കുന്ന രക്തസാക്ഷി വാരാചരണത്തിന്റെ പോസ്റ്ററുകള്‍ മാവോവാദികള്‍ പതിച്ചു. കേളനിയിലെ വനവിഭവ ശേഖരണ കേന്ദ്രത്തിന്റെ ചുവരിലാണ് പോസ്റ്ററുകള്‍ പതിച്ചിട്ടുള്ളത്. ഇന്ത്യന്‍ വിപ്ലവത്തിന് വേണ്ടി പൊരുതി മരിച്ച രക്തസാക്ഷിക്കള്‍ക്ക് അഭിവാദ്യങ്ങള്‍ എന്ന തലക്കെട്ടോടെയാണ് ഒരു പോസ്റ്റര്‍. മറ്റൊന്ന് രക്തസാക്ഷികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ചുകൊണ്ടുള്ളതാണ്. ഇന്ത്യന്‍ ചക്രവാളത്തിന്റെ വസന്തത്തില്‍ ഇടിമുഴക്കം സൃഷ്ടിച്ച നക്‌സല്‍ സായുധ, കാര്‍ഷിക വിപ്ലവത്തിനുശേഷം 12,500ധീരവിപ്ലവകാരികള്‍ രക്തസാക്ഷിത്വം വരിച്ചു എന്ന വാചകത്തോടെയാണ് പോസ്റ്റര്‍ ആരംഭിക്കുന്നത്. നക്‌സല്‍ പ്രസ്ഥാനത്തിന്റെ തുടക്കക്കാരായ ചാരു മജുംദാറും, കംനായി ചാറ്റര്‍ജിയടക്കം നൂറ് കണക്കിന് നേതാക്കള്‍ അന്ന് രക്തസാക്ഷികളായി. ലക്ഷക്കണക്കിന് വിപ്ലവബഹുജനങ്ങള്‍, പുരോഗമന ശക്തികള്‍ ഭരണകൂടത്തിന്റെ മര്‍ദനത്തിനിരകളായി കൊലചെയ്യപ്പെട്ടു. പശ്ചിമഘട്ട മലനിരകളില്‍ നാം ആരംഭിച്ച ജനകീയ യുദ്ധത്തില്‍ മേഖലാ സെക്രട്ടറിയും കേന്ദ്ര കമ്മിറ്റിയംഗവുമായ കുപ്പുദേവരാജ്, അജിത, ജെ എം കൃഷ്ണ, എല്ലപ്പ, സിനോജ്, സിനിക്ക്, നവീന്‍പ്രസാദ് എന്നിവര്‍ രക്തസാക്ഷികളായി. കുപ്പുദേവരാജിനെയും അജിതയെയും ഒരു ചെറുസംഘം ഒറ്റുകാരാല്‍ ചൂണ്ടിക്കാണിക്കപ്പെടുകയും എല്ലാവിധ പൗരാവകാശങ്ങളും കാറ്റില്‍പറത്തി വെടിവയ്ക്കുകയുമായിരുന്നു. ഇവരുടെ കൊലയാളികളെ ഞങ്ങള്‍ ശിക്ഷിക്കും. കൊലയാളികള്‍ക്ക് വഴികാട്ടികളായ ഒറ്റുകാര്‍ക്ക് ഞങ്ങള്‍ മാപ്പ് നല്‍കില്ലെന്നും പോസ്റ്ററില്‍ പറയുന്നു. ചുവപ്പ്, കറുപ്പ് മഷികൊണ്ടാണ് പോസ്റ്ററുകളില്‍ എഴുതിയിട്ടുള്ളത്. അഞ്ച് പോസ്റ്ററുകളാണ് സംഘം ഇവിടെ പതിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss