|    Oct 15 Mon, 2018 1:58 pm
FLASH NEWS

പുഞ്ചകൃഷിക്കൊരുങ്ങി പനമരത്തെ പാടങ്ങള്‍

Published : 18th January 2017 | Posted By: fsq

 

പനമരം: ജലദൗര്‍ലഭ്യം പ്രതിസന്ധിയായിട്ടും പുഞ്ചകൃഷിക്ക് പാടങ്ങള്‍ ഒരുക്കുന്ന തിരക്കിലാണ് പനമരത്തെ കര്‍ഷകര്‍. നിലം ഉഴുതുമറിക്കുന്ന ജോലിയാണ് ഇപ്പോള്‍ നടക്കുന്നത്. ചങ്ങാടക്കടവ്, പരക്കുനി പാടശേഖര സമിതിയിലെ 50 ഏക്കറിലാണ് കൃഷിക്കുള്ള ഒരുക്കം. വെള്ളത്തിന്റെ അഭാവത്തില്‍ നെല്‍വയലുകളില്‍ പലതും വരണ്ടുകിടക്കുകയാണ്. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ചെറുകിട ജലസേചന പദ്ധതികള്‍ കര്‍ഷകര്‍ക്ക് ഉപകാരപ്രദമല്ലാതായിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു. എന്നിട്ടും ബന്ധപ്പെട്ടവര്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. ഉള്ള ജലസേചന പദ്ധതികള്‍ കാര്യക്ഷമമല്ല. പരക്കുനി പാടശേഖര സമിതിയുടെ കീഴില്‍ ജലസേചന പദ്ധതിയുണ്ട്. ഇവിടെ 50 എച്ച്പിയുടെ മൂന്നു മോട്ടോറുകളാണുള്ളത്. എന്നാല്‍, പ്രവര്‍ത്തിക്കുന്നത് ഒന്നു മാത്രം. ഈ മോട്ടോറിനെ മാത്രം ആശ്രയിച്ചാണ് അമ്പത് ഏക്കര്‍ വയലില്‍  പുഞ്ചകൃഷിയെടുക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് മൂന്നു മോട്ടോറുകളും പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ 200 ഏക്കര്‍ പുഞ്ചകൃഷിയെടുത്തിരുന്ന പ്രദേശമാണിത്. എന്നാല്‍, ബന്ധപ്പെട്ടവര്‍ കേടായ മോട്ടോറുകള്‍ നന്നാക്കാന്‍ ശ്രമിക്കാത്തതിനാല്‍ ഭൂരിഭാഗം നെല്‍വയലുകളിലും കൃഷിയിറക്കാന്‍ കഴിയുന്നില്ല. ഇതില്‍ പ്രതിഷേധം വ്യാപകമാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss