|    Jun 24 Sat, 2017 10:48 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

പുച്ചയെ പട്ടികള്‍ക്കിട്ടുകൊടുത്തവര്‍ക്ക് ദുബയ് ഭരണകൂടത്തിന്റെ ശിക്ഷ ഗംഭീരം

Published : 16th March 2017 | Posted By: shins

clean
ദുബയ്: ജീവനുള്ള പൂച്ചയെ പട്ടികള്‍ക്ക് ഭക്ഷണമായി ഇട്ടുകൊടുത്ത ദുബായിലെ മൂന്ന് പേര്‍ക്ക് ലഭിച്ച ശിക്ഷ ഗംഭീരം. അടുത്ത മൂന്നു മാസം മൃഗശാല വൃത്തിയാക്കുകയെന്നതാണ് ശിക്ഷ. യുഎഇ പ്രധാനമന്ത്രി ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് വളര്‍ത്തുപട്ടികള്‍ക്ക് പൂച്ചയെ ജീവനോടെയിട്ടുകൊടുത്തതിന് ശിക്ഷ വിധിക്കാന്‍ നിര്‍ദേശിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് മൂന്ന് പേര്‍ തങ്ങളുടെ രണ്ട് പട്ടികള്‍ക്ക് ജീവനുള്ള പൂച്ചയെ ഭക്ഷണമായി നല്‍കിയത്. ഇതിന്റെ ദൃശ്യങ്ങള്‍ ഇവരില്‍ ഒരാള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് സംഭവം വന്‍ വിവാദമായത്. ബുധനാഴ്ച തന്നെ ഇവരെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നാണ് ഇവര്‍ക്ക് ശിക്ഷ വിധിച്ചത്. ദിവസവും നാല് മണിക്കൂര്‍ നേരം മൃഗശാല വൃത്തിയാക്കണമെന്നാണ് നിര്‍ദേശം. ഇത്തരത്തിലുള്ള ക്രൂര വിനോദം ഇസ്‌ലാമിന്റെ മൂല്യങ്ങള്‍ക്ക് എതിരാണെന്നതാണ് ശിക്ഷ വിധിക്കാന്‍ ദുബായ് ഭരണാധികാരിയെ പ്രേരിപ്പിച്ചത്. പൂച്ച തങ്ങളുടെ പ്രാവുകളെ അക്രമിച്ചുവെന്ന് ആരോപിച്ചാണ് പൂച്ചയെ തുറന്ന കൂട്ടിലാക്കി ഇവര്‍ പട്ടികള്‍ക്ക് ഭക്ഷണമായി നല്‍കിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക