|    Oct 18 Thu, 2018 11:28 am
FLASH NEWS
Home   >  National   >  

പുകവലി ചോദ്യം ചെയ്തു; വിദ്യാര്‍ത്ഥിയെ കാറുകയറ്റി കൊന്നു

Published : 21st September 2017 | Posted By: shadina sdna


ന്യൂഡല്‍ഹി:  പൊതുസ്ഥലത്ത് പുകവലിച്ചത് ചോദ്യം ചെയ്ത വിദ്യാര്‍ത്ഥിയെ കാറുകയറ്റി കൊന്നു. ഡല്‍ഹിയില്‍ ഫോട്ടോഗ്രാഫി വിദ്യാര്‍ത്ഥിയായിരുന്ന ഗുര്‍പ്രീത് സിങാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രോഹിത് കൃഷ്ണ മഹന്ത എന്ന അഭിഭാഷകനെ പോലിസ് അറസ്റ്റ് ചെയ്തു.
ഗുര്‍പ്രീതും സുഹൃത്ത് മനീന്ദര്‍ സിങും എയിംസ് ആശുപത്രിക്ക് സമീപമുള്ള കടയില്‍ നിന്നും ചായ കുടിക്കുമ്പോള്‍ മഹന്ത കാറുമായി വരികയും സിഗരറ്റ് വലിച്ച് പുക ഗുര്‍പ്രീതിന്റെ മുഖത്തേക്ക് ഊതുകയുമായിരുന്നു. എന്നാല്‍ സിഗരറ്റു വലിക്കരുതെന്നും വലിക്കുകയാണെങ്കില്‍ നീങ്ങി നിന്ന് വലിക്കണമെന്നും ഗുര്‍പ്രീത് മഹന്ദിനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് മഹന്ദും ഗുര്‍പ്രീതും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെ സുഹൃത്ത് ഗുര്‍പ്രീതിനെ അനുനയിപ്പിച്ച് ബൈക്കില്‍ കയറ്റി. എന്നാല്‍ പിന്തുടര്‍ന്നെത്തിയ മഹന്ത കാര്‍ ബൈക്കിലിടിപ്പിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായ ഗുര്‍പ്രീത് ബുധനാഴ്ച്ച വൈകീട്ട് മരണപ്പെടുകയായിരുന്നു. സംഭവശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച മഹന്തയെ നാട്ടുകാര്‍ തടഞ്ഞുവച്ച് പോലിസില്‍ ഏല്‍പിച്ചു. ഇയാള്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss