|    Jan 22 Sun, 2017 5:15 am
FLASH NEWS

പുകയില നിയന്ത്രണ നിയമം കര്‍ശനമായി നടപ്പാക്കാന്‍ ജില്ലാ ഭരണകൂടം

Published : 15th October 2016 | Posted By: Abbasali tf

തൊടുപുഴ: പുകയില നിയന്ത്രണ നിയമം (2003 കോട്പ) കര്‍ശനമായി നടപ്പാക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.കേരളത്തില്‍ പ്രതിവര്‍ഷം 40,000 മരണങ്ങള്‍ക്ക് പുകയില ഉപഭോഗം കാരണമാവുന്നു എന്ന ഞെട്ടിപ്പിക്കുന്ന കണക്കുകളുടെ വെളിച്ചത്തിലാണ് ഇതെന്ന് ജില്ലാ കലക്ടര്‍ ജി ആര്‍ ഗോകുല്‍ പറഞ്ഞു.കൃത്യമായ വിലയിരുത്തലുകള്‍ക്കും റിപോര്‍ട്ടുകള്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യുന്നതിനുമുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.കോട്പ കര്‍ശനമായി നടപ്പാക്കുന്നുന്നെ് ഉറപ്പുവരുത്താനായി വരുംദിവസങ്ങളില്‍ മിന്നല്‍ പരിശോധനകളും നിരീക്ഷണങ്ങളും ആസൂത്രണം ചെയ്തുവരികയാണെന്നും ഈ ഉദ്യമത്തിനുള്ള പൊതുജന പങ്കാളിത്തവും പിന്തുണയും പ്രധാനമാണെന്നും കലക്ടര്‍ പറഞ്ഞു.കോട്പയുടെ സെക്ഷന്‍ നാല് പ്രകാരം കാര്യാലയങ്ങള്‍, ഹോട്ടലുകള്‍,ഭക്ഷണശാലകള്‍,പൊതു യാത്രാ സംവിധാനങ്ങള്‍ എന്നിവിടങ്ങളിലുള്‍പ്പെടെ പൊതുഇടങ്ങളിലെ പുകവലി നിരോധിച്ചിരിക്കുകയാണ്.സെക്ഷന്‍ അഞ്ച് പ്രകാരം എല്ലാ രൂപത്തിലുമുള്ള പുകയില പരസ്യങ്ങള്‍,പ്രചരണങ്ങള്‍, സ്‌പോണ്‍സര്‍ഷിപ്പുകള്‍ എന്നിവ നിരോധിച്ചിരിക്കുന്നു.സെക്ഷന്‍ ആറ് അനുസരിച്ച് പ്രായപൂര്‍ത്തിയാവാത്തവര്‍ പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതും വാങ്ങുന്നതും നിരോധിച്ചിരിക്കുന്നു.വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നൂറ് യാര്‍ഡ് പരിധിയില്‍ (91.4 മീറ്റര്‍) പുകയില ഉല്‍്പ്പന്നങ്ങളുടെ വില്‍പ്പനയും നിയമം നിരോധിക്കുന്നു.കോട്പയുടെ സെക്ഷന്‍ ഏഴ് പ്രകാരം നിയമപ്രകാരമുള്ള 85 ശതമാനം സചിത്ര മുന്നറിയിപ്പില്ലാതെ പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ പാടില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 30 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക