|    May 29 Mon, 2017 6:08 am
FLASH NEWS

പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

Published : 25th November 2015 | Posted By: SMR

ആലപ്പുഴ: ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ വീണ്ടും നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. ആലപ്പി-ചെന്നൈ ട്രെയിനില്‍പുകയില ഉല്‍പന്നങ്ങള്‍ അടങ്ങിയ മൂന്നു ചാക്കുകള്‍ കണ്ടെത്തി.
ഇന്നലെ രാവിലെ 10.30നാണ് ഇവ എത്തിയത്. മഴയില്‍ നനഞ്ഞ് രൂക്ഷഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് റെയില്‍വേ പോലിസ് ചാക്കുകെട്ട് പരിശോധിച്ചത്. അഹമ്മദാബാദിലെ നരോളിലെ ന്യൂ ഇന്ത്യാ നഗറിലെ റുസ്‌കോ പ്രോഡക്ട്‌സിന്റേതെന്നു എഴുതിയിരിക്കുന്ന ഈ പുകയില ഉല്‍പന്നത്തിന്റെ പേര് രേഷ്മയെന്നാണ്. ഒരു പായ്ക്കറ്റിന് 42 രൂപയാണ് വില.
1800ഓളം പാക്കറ്റുകള്‍ ചാക്കുകളിലായി ഉണ്ടായിരുന്നതായി റെയില്‍വേ എസ്‌ഐ സഹദേവന്‍ ആചാരി പറഞ്ഞു. സിപിഒ മാരായ മുനവര്‍, പ്രേം, പ്രദീപ്കുമാര്‍, ലിനു ജോസഫ്, റജീഷ് എന്നിവര്‍ പരിശോധനക്കു നേതൃത്വം നല്‍കി. പുകയില ഉല്‍പന്നങ്ങള്‍ ഇന്നു ചേര്‍ത്തല കോടതിയില്‍ ഹാജരാക്കി മേല്‍നടപടികള്‍ സ്വീകരിക്കും. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് ആരെയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day