|    Jun 23 Sat, 2018 3:48 am
FLASH NEWS

പുകയില ഉല്‍പന്നങ്ങളുടെ വില്‍പന തകൃതി; വില്‍പനക്കാരായി സ്ത്രീകളും

Published : 23rd January 2017 | Posted By: fsq

 

ചാവക്കാട്: ഇടവേളയ്ക്കുശേഷം മേഖലയില്‍ പുകയില ഉല്‍പന്നങ്ങളുടെ വില്‍പന വ്യാപകമാകുന്നു. അധികൃതരെ കബളിപ്പിച്ച് രഹസ്യമായാണ് നിരോധിത പുകയില ഉല്‍പന്നങ്ങളായ പാന്‍പരാഗ്, ഹാന്‍സ്, ബോംബേ മുതലായവയും മദ്യംകലര്‍ത്തിയ അരിഷ്ടവും ചാരായ വില്‍പനയും തകൃതിയായിട്ടുള്ളത്. പുന്നയൂര്‍, എടക്കഴിയൂര്‍, ഒരുമനയൂര്‍, തൊട്ടാപ്പ് മേഖലകളിലാണ് ലഹരി ഉല്‍പന്നങ്ങളുടെ വില്‍പന രഹസ്യമായി നടക്കുന്നുണ്ട്. പോലിസ് ശക്തമായ റെയ്ഡ് തുടങ്ങിയപ്പോള്‍ പൂഴ്ത്തിവച്ച നിരോധിത ലഹരി ഉല്‍പന്നങ്ങള്‍ ഏജന്റുമാര്‍ മുഖേനയാണ് ഇപ്പോഴത്തെ വില്‍പന. പാന്‍പരാഗ് ഉല്‍പന്നങ്ങള്‍ പത്തുമുതല്‍ പതിനഞ്ചു രൂപ വരെ വിലയ്ക്കാണ് വില്‍ക്കുന്നത്. നേരത്തെ തൊട്ടാപ്പ് മേഖലയില്‍ പോലിസ് നടത്തിയ പരിശോധനയില്‍ നിരവധി കടകളില്‍നിന്നും ലഹരി ഉല്‍പന്നങ്ങള്‍ പിടികൂടിയിരുന്നു. പരിശോധന ശക്തമായതോടെ താല്‍കാലികമായി കടകളില്‍നിന്നും എടുത്തുമാറ്റിയ ലഹരിപദാര്‍ഥങ്ങള്‍ കഞ്ചാവ് ലോബിയുടെ സഹായത്തോടെ വില്‍പന നടത്തുകയാണ് ചെയ്യുന്നത് ചാവക്കാട് ടൗണ്‍ കേന്ദ്രീകരിച്ചു മാത്രം പത്തോളംപേര്‍ കഞ്ചാവ് പൊതിവില്‍പന നടത്തുന്നതായി സൂചനയുണ്ട്. വിദ്യാര്‍ഥികളെ  ലക്ഷ്യമിട്ടാണ് ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കഞ്ചാവ് വില്‍പനക്കാര്‍ക്കിടയിലെ കിടമല്‍സരം മൂത്ത് രഹസ്യവിവരം കിട്ടിയാല്‍ മാത്രമാണ് പോലിസിന് പ്രതികളെ പിടികൂടാന്‍ സാധിക്കുന്നത്. കോയമ്പത്തൂര്‍, പൊള്ളാച്ചി ഭാഗങ്ങളില്‍നിന്നാണ് കഞ്ചാവ് ടൗണിലെത്തുന്നത്. മുമ്പ് കേസില്‍പെട്ട പ്രതികളാണ് വില്‍പനയ്ക്ക് നേതൃത്വം നല്‍കുന്നത്. സ്ത്രീകള്‍ വരെ കഞ്ചാവ് വില്‍പ്പന സംഘങ്ങളിലുണ്ട്. മുമ്പ് കഞ്ചാവ് വില്‍പ്പനക്കിടെ യുവാവിനൊപ്പം ഒരു സ്ത്രീയേയും പിടികൂടിയിയിരുന്നു. സ്‌കൂളുകള്‍ക്ക് സമീപം മദ്യംകലര്‍ത്തിയ ലഹരി അരിഷ്ട വില്‍പനയും വ്യാപകമാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss