|    Oct 18 Wed, 2017 5:59 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

പുകയില ഉല്‍പന്നങ്ങളില്‍ നിയമപ്രകാരമുള്ള സചിത്ര മുന്നറിയിപ്പില്ലെങ്കില്‍ നടപടി

Published : 18th July 2016 | Posted By: SMR

തിരുവനന്തപുരം: പുകയില ഉല്‍പന്നങ്ങളുടെ കവറുകളില്‍ വലിയ സചിത്ര മുന്നറിയിപ്പുകള്‍ നല്‍കണമെന്ന കോറ്റ്പ നിയമത്തിലെ വ്യവസ്ഥ കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഉത്തര, ദക്ഷിണമേഖലാ എഡിജിപിമാര്‍ക്കും റേഞ്ച് ഐജിമാര്‍ക്കും ജില്ലാ പോലിസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി.
2003ലെ സിഗരറ്റും മറ്റ് പുകയില ഉല്‍പന്നങ്ങളും (പരസ്യങ്ങള്‍ നിരോധിക്കലും ഉല്‍പാദനവും വിതരണവും വില്‍പനയും നിയന്ത്രിക്കലും) നിയമപ്രകാരം, 2014ല്‍ രൂപം നല്‍കിയ സചിത്ര മുന്നറിയിപ്പ് ചട്ടങ്ങള്‍ 2016 ഏപ്രില്‍ ഒന്നുമുതല്‍ നടപ്പില്‍വന്നിരുന്നു. ഇതനുസരിച്ച് ഇന്ത്യയില്‍ ഉല്‍പാദനമോ വിതരണമോ വില്‍പനയോ നടത്തുന്ന എല്ലാത്തരം പുകയില ഉല്‍പന്നങ്ങളുടെയും കവറില്‍ പ്രധാന ഡിസ്‌പ്ലെ ഏരിയയുടെ 85 ശതമാനം വരുന്ന തരത്തില്‍ പുകയിലയുടെ ദോഷവശങ്ങളെക്കുറിച്ചുള്ള സചിത്ര മുന്നറിയിപ്പുകള്‍ നല്‍കണം. 2016 ജൂണ്‍ ഒന്നിനകം സംസ്ഥാനത്ത് ഇതു നടപ്പാക്കേണ്ടതുണ്ട്. എന്നാല്‍, കവറില്‍ ഇത്തരത്തില്‍ 85 ശതമാനം ഭാഗത്ത് സചിത്ര മുന്നറിയിപ്പുകള്‍ ഇല്ലാത്ത നിരവധി ഉല്‍പന്നങ്ങള്‍ ഇപ്പോഴും മാര്‍ക്കറ്റില്‍ ലഭ്യമാണെന്ന് കണ്ടതിനെ തുടര്‍ന്നാണ് കര്‍ശന നടപടിക്ക് സംസ്ഥാന പോലിസ് മേധാവി നിര്‍ദേശം നല്‍കിയത്. കവറില്‍ സചിത്ര മുന്നറിയിപ്പോടുകൂടിയവ ലഭ്യമാക്കാന്‍ വ്യാപാരികള്‍ക്ക് രണ്ട് ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.
അതിനുശേഷം വില്‍പന നടത്തുന്നുണ്ടോയെന്ന് പരിശോധന നടത്താനും കണ്ടെത്തിയാല്‍ അപ്രകാരമുള്ള ഉല്‍പന്നങ്ങള്‍ പിടിച്ചെടുക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട മറ്റു വകുപ്പുകളുടെ സഹായവും തേടണം.പൊതുസ്ഥലങ്ങളിലെ പുകവലിക്കെതിരെയും കര്‍ശന നടപടിയെടുക്കാന്‍ സംസ്ഥാന പോലിസ് മേധാവി നിര്‍ദേശം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക