|    Jul 22 Sat, 2017 8:39 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

പുകയിലയിലല്ല, കളിയിലും തൊഴിലിലും കുട്ടികള്‍ ഹരം കണ്ടെത്തണം: മനീഷ കൊയ്‌രാള

Published : 14th November 2015 | Posted By: SMR

തിരുവനന്തപുരം: കുട്ടികള്‍ കളികളിലും ഉയര്‍ന്ന തൊഴില്‍ ലക്ഷ്യങ്ങളിലുമാണ് ഹരം കണ്ടെത്തേണ്ടതെന്നും പുകയില നല്‍കുന്ന താല്‍ക്കാലിക രസത്തിന് അടിമപ്പെടരുതെന്നും പ്രസിദ്ധ ചലച്ചിത്രതാരം മനീഷ കൊയ്‌രാള.
ശിശുദിനത്തോടനുബന്ധിച്ച് കേരളത്തിലെ ജനങ്ങള്‍ക്കു നല്‍കിയ വ്യക്തിപരമായ സന്ദേശത്തിലാണ് കാന്‍സറിനെ അതിജീവിച്ച താരം പുകയിലയുടെ അപകടത്തെക്കുറിച്ച് മുന്നറിയിപ്പു നല്‍കിയത്. എല്ലാ കുട്ടികള്‍ക്കും സന്തോഷവും ആരോഗ്യവും നിറഞ്ഞ ജീവിതം ആശംസിക്കുന്നതായും മനീഷ പറഞ്ഞു. യുനൈറ്റഡ് നേഷന്‍സ് പോപുലേഷന്‍ ഫണ്ടിന്റെ ഗുഡ്‌വില്‍ അംബാസഡര്‍ കൂടിയായ മനീഷ പുകയിലയ്‌ക്കെതിരേ ടുബാക്കോ ഫ്രീ കേരള നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ചു.കേരളത്തിലെ ഈ പ്രചാരണമാതൃക മറ്റു സംസ്ഥാനങ്ങളിലും നടപ്പാക്കണം.
ചലച്ചിത്രത്തിന്റെ ചിത്രീകരണത്തിന് തിരുവനന്തപുരത്തെത്തിയ തന്നെ സന്ദര്‍ശിച്ച ടുബാക്കോ ഫ്രീ കേരള പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മനീഷ.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക