|    Oct 21 Sun, 2018 8:22 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

പുകയിലക്കറ പിടിച്ച ചുവര്‍ വൃത്തിയാക്കി കണ്ണന്താനത്തിന്റെ പ്രകടനം

Published : 28th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വച്ഛതാ ഹേ സേവാ (ശുചിത്വമാണ് സേവനം) എന്ന ആശയം ഏറ്റുപിടിച്ചു ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം പുകയിലക്കറ പിടിച്ച ചുവരുകള്‍ നഗ്നമായ കൈകള്‍ കൊണ്ട് വൃത്തിയാക്കി. ഡല്‍ഹിയില്‍ ജന്‍പഥ് മാര്‍ക്കറ്റില്‍ നടന്ന ശുചിത്വ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കവേയാണ് മന്ത്രിയുടെ പ്രകടനം. വെള്ളം നനച്ചു ചുവര്‍ വൃത്തിയാക്കാന്‍ സ്‌ക്രബ്ബര്‍ ആവശ്യപ്പെട്ടപ്പോള്‍, സഹായി നീണ്ട പ്ലാസ്റ്റിക് വടിയിലുറപ്പിച്ച സ്‌ക്രബ്ബര്‍ കൈമാറി. എന്നാല്‍, കൈയില്‍ പിടിക്കാന്‍ തരപ്പെടുന്ന സ്‌ക്രബ്ബറാണ് മന്ത്രി ആവശ്യപ്പെട്ടത്. എന്നാല്‍, ഇതുമായെത്തിയപ്പോഴേക്കും തന്റെ കൈകൊണ്ട് ചുവര്‍ വൃത്തിയാക്കുന്ന മന്ത്രിയെയാണ് ജനം കണ്ടത്. വൃത്തിയാക്കല്‍ പരിപാടി കഴിഞ്ഞപ്പോള്‍ ജനങ്ങളോട് താന്‍ വൃത്തിയാക്കിയ ചുവര്‍ വൃത്തിയായോ എന്നു മന്ത്രി ചോദിക്കുകയും ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss