|    Jul 22 Sun, 2018 10:09 am
FLASH NEWS

പുകപ്പുരക്ക് തീപ്പിടിച്ചു; ലക്ഷങ്ങളുടെ നഷ്ടം

Published : 14th September 2017 | Posted By: fsq

 

കോതമംഗലം: വീടിന് ചേര്‍ന്നുള്ള പുകപ്പുരക്ക് തീപ്പിടിച്ച് ലക്ഷങ്ങളുടെ നഷ്ടം. നഗരപരിധിയില്‍ മലയന്‍കീഴ് ജങ്ഷനു സമീപം താമസിക്കുന്ന കരോട്ട വീട്ടില്‍ ജോയി ജോസഫിന്റെ വീടിന് ചേര്‍ന്നുള്ള പുകപ്പുരക്കാണ് ഇന്നലെ തീപ്പിടിച്ചത്. പുകപ്പുരയില്‍ സൂക്ഷിച്ച റബര്‍ഷീറ്റുകള്‍ക്കും ഒട്ടുപാലിലേക്കും തീപ്പിടിച്ച് വന്‍തോതില്‍ തീ നാളങ്ങള്‍ ഉയര്‍ന്നത് നാട്ടുകാരെ പരിഭ്രാന്തരാക്കി. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കോതമംഗലം ഫയര്‍ഫോഴ്‌സിലെ അസി. സ്‌റ്റേഷന്‍ ഓഫിസര്‍ ബിനു സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ ലീഡിങ് ഫയര്‍മാന്‍ ടി കെ എല്‍ദോ, ഫയര്‍മാന്‍മാരായ സി എം നൗഷാദ്, ഒ എ ആബിദ്, എസ് രജ്ജിത്ത്, സാനുവല്‍സന്‍, സി എ നിഷാദ്, സി എസ് അനില്‍കുമാര്‍ എന്നിവരടങ്ങുന്ന സംഘത്തിന്റെ ശ്രമഫലമായാണ് തീ അണക്കാനായത്. പുകപ്പുരയില്‍ സൂക്ഷിച്ചിരുന്ന ഷീറ്റ്, ഒട്ടുപാല്‍ എന്നിവ കത്തിയമര്‍ന്നു. പുകപ്പുരയും തീപ്പിടിത്തത്തില്‍ നശിച്ചു. തൊട്ടടുത്ത വീടിനും ആളിപടര്‍ന്ന തീ ചെറിയ നാശനഷ്ടങ്ങള്‍ വരുത്തി. കൃത്യസമയത്ത് ഫയര്‍ഫോഴ്‌സ് യൂനിറ്റ് എത്തിയതിനാല്‍ ജോയി ജോസഫിന്റെ വീടിലേക്കും സമീപ പ്രദേശങ്ങളിലേക്കും തീ പടരാതെ നിയന്ത്രിക്കാനായി. തീപ്പിടിത്തത്തില്‍ രണ്ടര ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായിട്ടാണ് പ്രാഥമിക നിഗമനം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss