|    Apr 20 Fri, 2018 11:56 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

പീസ് സ്‌കൂളിലെ പാഠ്യപദ്ധതി: മുംബൈ സ്വദേശികള്‍ക്ക് ജാമ്യം

Published : 20th December 2016 | Posted By: SMR

peace-school

കൊച്ചി: മതസ്പര്‍ധ വളര്‍ത്തുന്ന പാഠ്യപദ്ധതി ഉള്‍പ്പെടുത്തിയെന്ന കേസില്‍ കൊച്ചിയിലെ പീസ് ഇന്റര്‍നാഷനല്‍ സ്‌കൂളിനെതിരേ പോലിസ് എടുത്ത കേസില്‍ അറസ്റ്റ് ചെയ്ത മുംബൈ സ്വദേശികള്‍ക്ക് ഹൈക്കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. മുംബൈ ആസ്ഥാനമായുള്ള ബുറൂജ് റിയലൈസേഷന്‍ എന്ന പ്രസിദ്ധീകരണ സ്ഥാപനത്തിന്റെ ചെയര്‍മാന്‍ ദാവൂദ് വൈദ്, സഹില്‍ സെയ്ദ്, സമീദ് അഹ്മദ് ഷെയ്ക്ക് എന്നിവര്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
മതേതര സ്ഥാപനമാണ് സ്‌കൂളെന്ന് അധികൃതര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഒരു മതേതര രാഷ്ട്രത്തില്‍ പഠിപ്പിക്കാന്‍ പാടില്ലാത്തവയാണ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയതെന്ന് സംശയമില്ല. കുട്ടികളുടെ മനസ്സില്‍ ഇത്തരത്തിലുള്ള ചിന്തകള്‍ വളര്‍ത്തുന്നത് അപകടകരമാണ്. മതേതര രാഷ്ട്രത്തിന് വിരുദ്ധമായ പാഠ്യപദ്ധതിയോ പ്രവര്‍ത്തനമോ  ഉള്‍പ്പെടുത്തുന്ന സ്‌കൂളുകളുടെ അംഗീകാരമടക്കമുള്ളവ തടയാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.
കേസുമായി ബന്ധപ്പെട്ട് പ്രതികളെ ഇനിയും കസ്റ്റഡിയില്‍ വയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 50,000 രൂപയും തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ ജാമ്യവും ഇതില്‍ ഒരാള്‍ കേരളത്തിലുള്ള വ്യക്തിയാവണം, പ്രതികള്‍ കേരളം വിട്ട് പോവരുത്, എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 10നും 11നുമിടയില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍മുമ്പാകെ ഹാജരാവണം, മറ്റ് പ്രതികളുടെ അറസ്റ്റിന് തടസ്സമാവരുത്, അന്വേഷണത്തെ ബാധിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കരുത്, പാസ്‌പോര്‍ട്ട് ഏല്‍പിക്കണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss