|    Jun 20 Wed, 2018 11:28 am
Home   >  Todays Paper  >  Page 4  >  

പീസ് സ്‌കൂളിനെതിരായ കേസ്; വെളിവായത് പിണറായിയുടെ പോലിസിന്റെ മുസ്‌ലിം വിരുദ്ധത

Published : 9th October 2016 | Posted By: SMR

fir

റഹീം നെട്ടൂര്‍

കൊച്ചി: കടുത്ത മുസ്‌ലിം വിരുദ്ധതയുമായി പിണറായിയുടെ കേരള പോലിസ്. കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന നരേന്ദ്ര മോദിയുടെ ബിജെപി സര്‍ക്കാരിന്റെ മുസ്‌ലിം വിരുദ്ധതയെ കടത്തിവെട്ടിയിരിക്കുകയാണ് സംസ്ഥാനത്ത് പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടതു സര്‍ക്കാര്‍.
രാജ്യാന്തരനിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന മുസ്‌ലിം മാനേജ്‌മെന്റ് നടത്തുന്ന സ്‌കൂളുകളിലൊന്നാണ് പീസ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍. സ്‌കൂളിനെതിരേ കഴിഞ്ഞ കുറച്ചുനാളുകളായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നീക്കം നടത്തുന്നുണ്ട്. കുരുന്നുകള്‍ ഉള്‍പ്പെടെ പഠിക്കുന്ന സ്‌കൂളില്‍ പോലിസ് റെയ്ഡ് നടത്തി ആദ്യം ഭയപ്പാട് സൃഷ്ടിച്ചിരുന്നു. കേരളത്തില്‍നിന്നു ദുരൂഹ സാഹചര്യത്തില്‍ കാണാതായ തമ്മനം സ്വദേശിനി മെറിന്‍ എന്ന മറിയം ഇവിടെ ജോലിചെയ്തിരുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പോലിസിന്റെ റെയ്ഡ്. റെയ്ഡ് വിവരം ചാനലുകള്‍ക്കു ചോര്‍ത്തിനല്‍കി വിവരം ജനങ്ങള്‍ക്കിടയിലേക്കെത്തിക്കാനും പോലിസ് പ്രത്യേകം ശ്രദ്ധചെലുത്തി. സ്‌കൂളിന് ലഭിക്കുന്ന ഫണ്ടിനെ കുറിച്ച് അന്വേഷിക്കുന്നുവെന്ന് ദുരൂഹത നിലനിര്‍ത്താനും ശ്രമിച്ചു. സ്‌കൂളിന്റെ യശസ്സിടിക്കുകയായിരുന്നു പോലിസിന്റെ ലക്ഷ്യമെന്നതു വ്യക്തമായിരുന്നു.
അതേസമയം, മെറിന്‍ ഈ സ്‌കൂളില്‍ ഇന്റര്‍വ്യൂവിന് വന്നിരുന്നെങ്കിലും ജോലിചെയ്തിട്ടില്ലെന്നാണ്  വിശദീകരണം. പരിശോധനയില്‍ കാര്യമായൊന്നും ലഭിക്കാതായതോടെയാണ് സ്‌കൂളിന്റെ പാഠ്യപദ്ധതി മതേതരത്വത്തിന് ഭീഷണിയാണെന്ന നിഗമനത്തിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നത്. മാത്രമല്ല, ഒരു പടികൂടി കടന്ന് സ്‌കൂള്‍ അധികൃതര്‍ക്കെതിരേ കേസെടുക്കാനും പോലിസ് തയ്യാറായിരിക്കുന്നു. കേരളത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊരു നടപടി ഒരു സ്‌കൂള്‍ മാനേജ്‌മെന്റിനെതിരേ ഉണ്ടായിരിക്കുന്നത്.
മുസ്‌ലിം മാനേജ്‌മെന്റുകള്‍ നടത്തുന്ന സ്‌കൂളുകളില്‍ സാധാരണ മതവുമായി ബന്ധപ്പെട്ട വിഷയങ്ങളും പഠിപ്പിക്കാറുണ്ട്. എന്നാല്‍, ഇതു പഠിക്കാന്‍ മറ്റു മതസ്ഥരെ നിര്‍ബന്ധിക്കാറില്ല. ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളും മറ്റും നടത്തുന്ന സ്‌കൂളുകളിലും ഇത്തരത്തില്‍ സ്വസമുദായത്തില്‍പെട്ട കുട്ടികളുടെ മതബോധം ഉറപ്പിക്കുന്നതിനുള്ള വിഷയങ്ങള്‍ പഠിപ്പിക്കാറുണ്ട്. എന്നാല്‍, ഇതിലൊന്നും മതേതരത്വത്തിന്റെ തകര്‍ച്ച കാണാത്ത പോലിസുദ്യോഗസ്ഥര്‍ക്ക് പീസിലെ സിലബസില്‍ മാത്രം വലിയ അപകടം കണ്ടെത്താനായത് കാക്കിക്കുള്ളിലെ കാവിമനസ്സുകൊണ്ടാണ്.
സാക്കിര്‍ നായിക്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് യുഎപിഎ വഴി കൂച്ചുവിലങ്ങിട്ട കേന്ദ്രസര്‍ക്കാര്‍ അദ്ദേഹവുമായി സഹകരിക്കുന്ന സ്ഥാപനങ്ങളെ നോട്ടമിട്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായിട്ടാണ് പീസ് മാനേജ്‌മെന്റിനു കീഴിലുള്ള സ്‌കൂളുകള്‍ക്കെതിരേ തിരിഞ്ഞിരിക്കുന്നത്. എന്നാല്‍, പോലിസിന്റെ ഇപ്പോഴത്തെ നീക്കം കേവലം പീസ് സ്‌കൂളിനെ മാത്രം ബാധിക്കുന്നതല്ല. ഭാവിയില്‍ മറ്റു മുസ്‌ലിം മാനേജ്‌മെന്റുകള്‍ക്കും സ്വസമുദായത്തിലെ കുട്ടികള്‍ക്ക് മതപരമായ അറിവ് പകര്‍ന്നു നല്‍കാന്‍ ഏറെ പണിപ്പെടേണ്ടിവരും.

More News…

മതസ്പര്‍ധ വളര്‍ത്തുന്ന പാഠ്യപദ്ധതിയെന്ന് റിപോര്‍ട്ട്; പീസ് ഇന്റര്‍നാഷനല്‍ സ്‌കൂളിനെതിരേ കേസ്

ആരോപണം അടിസ്ഥാനരഹിതം: എം എം അക്ബര്‍

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss