|    May 29 Mon, 2017 9:48 am
FLASH NEWS

പീറ്റര്‍ മുഖര്‍ജിയുടെ ജാമ്യാപേക്ഷ; സിബിഐ കൂടുതല്‍ സമയം തേടി 

Published : 8th July 2016 | Posted By: SMR

മുംബൈ: ഷീന ബോറ കൊലപാതകക്കേസില്‍ അറസ്റ്റിലായ മുന്‍ മാധ്യമ മേധാവി പീറ്റര്‍ മുഖര്‍ജിയുടെ ജാമ്യാപേക്ഷയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സിബിഐ കൂടുതല്‍ സമയം തേടി. ഇതിനെ തുടര്‍ന്ന് ഹൈക്കോടതി ജസ്റ്റിസ് രേവതി മോഹതി ജാമ്യം പരിഗണിക്കുന്നത് ഈ മാസം 19ലേക്ക് മാറ്റി.
പീറ്റര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ രണ്ടു പ്രാവശ്യം സെഷന്‍സ് കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞവര്‍ഷം നവംബറിലാണ് പീറ്റര്‍ അറസ്റ്റിലായത്. അദ്ദേഹത്തിന്റെ ഭാര്യ ഇന്ദ്രാണി മുഖര്‍ജി അവരുടെ മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്ന, മുന്‍ ഡ്രൈവര്‍ ശ്യാമര്‍റായ് എന്നിവരെ അതിനു മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day