|    Aug 18 Sat, 2018 11:50 am

പീരുമേട് പാലം ഇടുങ്ങി; കാല്‍നട ദുഷ്‌കരം

Published : 11th March 2018 | Posted By: kasim kzm

പീരുമേട്: ജപ്പാന്‍ കുടിവെള്ള പദ്ധതിക്കായി അശാസ്ത്രീയമായ രീതിയിലുള്ള പൈപ്പ് ഇടല്‍ പീരുമേട് പാലത്തെ ഇടുങ്ങിയതാക്കുന്നു. കൊട്ടാരക്കര-ദിണ്ഡുക്കല്‍ ദേശീയ പാതയെ ഖണ്ഡിക്കുന്ന പ്രധാന പാലമായ പീരുമേട് പാലത്തിന്റെ വീതി കുറഞ്ഞ ഭാഗത്ത് അശാസ്ത്രീയമായി ഇട്ടിരിക്കുന്ന ജലവിതരണ കുഴലുകളാണ് പാലത്തെ  ഇടുങ്ങിയതാക്കുന്നത്.
പഴയ കോട്ടയം കുമളി സംസ്ഥാന പാതയുടെ ഭാഗമായിരുന്ന പീരുമേട് പാലം വീതി കുറഞ്ഞതായിരുന്നു. ദേശീയപാതയായി ഉയര്‍ത്തിയപ്പോള്‍ റോഡുകള്‍ക്ക് വീതി കൂട്ടിയെങ്കിലും പാലം പുതുക്കി നിര്‍മ്മിക്കുകയോ വീതി കൂട്ടുകയോ ചെയ്തിരുന്നില്ല ഇതോടെ പാലം പഴയ രീതിയില്‍ തുടരുകയായിരുന്നു. രണ്ടു വലിയ വാഹനങ്ങള്‍ ഒരേ സമയം കടന്നു പോകാന്‍ നേരത്തെ തന്നെ ബുദ്ധിമുട്ടിയിരുന്നു. ഇപ്പോള്‍  പാലത്തിനു ഒരു വശത്ത് രണ്ടര അടി വീതിയില്‍ കോണ്‍ക്രീറ്റ് ചെയ്തു പൊക്കി ജപ്പാന്‍ കുടിവെള്ള പദ്ധതിക്കായി ജല സംഭരണികള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന കൂറ്റന്‍ ഇരുമ്പ്  പൈപ്പ് ലൈന്‍ സ്ഥാപിച്ചിരിക്കുകയാണ്.
പാലത്തിലെ പൈപ്പിടീല്‍ പണികള്‍ നടന്ന സമയത്ത് ദേശീയപാത അധികൃതര്‍ തടസമുന്നയിക്കാത്തതു കൊണ്ടാണ് പണികള്‍ നടന്നത്. പൈപ്പ് ലൈന്‍ വന്നതിനു ശേഷം നിരവധി അപകടങ്ങള്‍ നടന്നു കഴിഞ്ഞു. ചിദംബരം മെമ്മോറിയല്‍ സ്‌കൂളിലെയും മറ്റും വിദ്യാര്‍ത്ഥികള്‍ ഈ പാലത്തിലൂടെയാണ് കാല്‍നടയായി സ്‌കൂളിലേക്ക് കടന്നു പോകുന്നത് ഈ പാലത്തിലൂടെയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss