|    Dec 17 Sun, 2017 11:51 am
FLASH NEWS

പീരുമേട് ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി സമരത്തിന്

Published : 14th July 2017 | Posted By: fsq

 

പീരുമേട്: മത്തായി കൊക്കയിലെ മാലിന്യ വിഷയത്തില്‍ റവന്യു വകുപ്പിനെതിരെ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി സമരത്തിന്.നാട്ടുകാരുടെ പരാതികളും സമരങ്ങളും ഏറുന്നതിടെയാണ് പീരുമേട് പഞ്ചായത്ത് ഭരണ സമിതിയുടെ ഈ നീക്കം.വാര്‍ത്താ കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ജനങ്ങളുടെ പ്രതിഷേധം ശക്തമാകുമ്പോഴും സ്ഥലം വിട്ടു നല്‍കാന്‍ റവന്യു അധികൃതര്‍ തയ്യാറാകാത്തതിനെതിരെ പ്രസിഡന്റ് ടി എസ് സുലേഖയുടെ നേതൃത്വത്തിലുള്ള ഭരണ സമിതി അംഗങ്ങള്‍ താലുക്ക് ഓഫിസ് ഉപരോധമടക്കമുള്ള സമര പരിപാടികള്‍ നടത്തുവാന്‍ തീരുമാനിച്ചതായി വാര്‍ത്താക്കുറിപ്പില്‍  പറയുന്നു.പഞ്ചായത്തില്‍ മാലിന്യങ്ങ ള്‍ സംസ്‌കരിക്കുന്നതിനു നിലവില്‍ സംവിധാനങ്ങള്‍ ഒന്നും തന്നെയില്ലാത്തതിനാല്‍ മാലിന്യ സംസ്‌കരണ സംവിധാനമൊരുക്കുന്നതിനായി 2017-18 വര്‍ഷം അമ്പത് ലക്ഷം രൂപയുടെ പദ്ധതി തയ്യാറാക്കി ഡി.പി .സി. അംഗീകാരം വാങ്ങിയിരുന്നു. ഇതോടൊപ്പം ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളും വിവിധ സര്‍ക്കാര്‍ എജന്‍സികളും ആവശ്യമായ തുക അനുവദിക്കാമെന്ന് പഞ്ചായത്തിനു ഉറപ്പു നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതിനുള്ള സ്ഥലം ലഭ്യമായില്ല. റവന്യു അധികാരികള്‍ താലുക്ക് വികസന സമിതിയിലടക്കം പഞ്ചായത്തിനു മാലിന്യ നിര്‍മാര്‍ജന പ്ലാന്റ് സ്ഥാപിക്കാനുള്ള സ്ഥലം  അനുവദിച്ചു നല്‍കാമെന്നു ഉറപ്പു നല്‍കിയതിനാലാണ് മാലിന്യ നിര്‍മാര്‍ജന  പദ്ധതിക്ക് വേണ്ടി പ്രോജക്റ്റ് തയ്യാറാക്കിയത്. എന്നാല്‍ ഇതു സംബന്ധിച്ചു പല തവണ പഞ്ചായത്ത് റവന്യു അധികാരികളെ സമീപിച്ചെങ്കിലും അനുകൂല നടപടിയുണ്ടായില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss