|    Jul 21 Fri, 2017 10:26 am
FLASH NEWS
Home   >  Kerala   >  

പീരുമേട് ആകാശത്തു നിന്നും അജ്ഞാത വസ്തു പതിച്ചു

Published : 19th October 2016 | Posted By: Navas Ali kn

ulka-new

പീരുമേടില്‍ ആകാശത്തു നിന്ന് അജ്ഞാത വസ്തു വീണു. പീരുമേടിന് സമീപം മുപ്പത്തിയഞ്ചാംമൈല്‍ ബോയിസ് തോട്ടത്തിലാണ് അജ്ഞാതവസ്തു പതിച്ചത്. ഒരു കിലോയോളം ഭാരമുളളതാണ് വസ്തു. പതിച്ച വസ്തുവിന് എട്ടു സെന്റിമീറ്റര്‍ വീതിയും അഞ്ച് സെന്റിമീറ്റര്‍ നീളവുമുണ്ട്. ഏകദേശം 1085 ഗ്രാം തൂക്കവുമുണ്ട്.
ഇത് ഉല്‍ക്കയാണെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടത്.
ഓട്ടോെ്രെഡവറായ പി.വി. ജോസഫാണ് അജ്ഞാതവസ്തു താഴേക്ക് വീഴുന്നത് കണ്ടത്. ഉടന്‍തന്നെ പെരുവന്താനം പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി സാധനം സ്‌റ്റേഷനിലേക്ക് മാറ്റി.
പെരുവന്താനം പോലീസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം ജിയോളജിക്കല്‍ സര്‍വേയില്‍ നിന്ന് ഉദ്യോഗസ്ഥരെത്തി വസ്തു ഏറ്റെടുത്തു. ഉല്‍ക്ക തന്നെയാണെന്നായിരുന്നു ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. വിശദമായ പഠനത്തിന് ശേഷം മാത്രമേ ഈ കാര്യത്തില്‍ അന്തിമതീരുമാനം പറയാന്‍ കഴിയുകയുള്ളുവെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക