|    Oct 18 Thu, 2018 2:26 am
FLASH NEWS
Home   >  Todays Paper  >  page 7  >  

പീരങ്കി പൊട്ടിത്തെറിച്ച സംഭവം : ഗുണമേന്‍മയില്ലാത്ത ഷെല്ലെന്ന് റിപോര്‍ട്ട്‌

Published : 25th September 2017 | Posted By: fsq

 

ന്യുഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന്റെ പക്കലുള്ള അമേരിക്കന്‍ നിര്‍മിത ഹൊവിറ്റ്‌സര്‍ പീരങ്കി പരീക്ഷണത്തിനിടെ പൊട്ടിത്തെറിച്ചതിനു കാരണം ഗുണമേന്‍മയില്ലാത്ത ഷെല്ലെന്ന്് റിപോര്‍ട്ട്. ഓര്‍ഡനന്‍ ഫാക്ടറിയാണ് ഷെല്ല് നിര്‍മിച്ചതെന്നും സംഭവത്തെക്കുറിച്ച് സമര്‍പ്പിച്ച പ്രാഥമികാന്വേഷണ റിപോര്‍ട്ട് പറയുന്നു. സപ്തംബര്‍ 2ന് പൊഖ്‌റാനില്‍ നടത്തിയ പരീക്ഷണത്തിനിടെയാണ് അമേരിക്കന്‍ നിര്‍മിത എം 777 പീരങ്കി പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരുകയാണെന്നു സൈനിക വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, സൈന്യത്തിന്റെ റിപോര്‍ട്ട് ഓര്‍ഡനന്‍സ് ഫാക്ടറി അധികൃതര്‍ നിഷേധിച്ചു. പീരങ്കിയില്‍ ഉപയോഗിച്ച ഷെല്ലിന്റെ ഗുണമേന്‍മ മാത്രമല്ല; നിരവധി കാരണങ്ങള്‍ അപകടത്തിനു പിന്നിലുണ്ടാവാമെന്ന്് ഓര്‍ഡനന്‍സ് ഫാക്ടറി വക്താവ് ഉദ്ദീപന്‍ മുഖര്‍ജി പറഞ്ഞു. ഹൊവിറ്റ്‌സര്‍ പീരങ്കിയില്‍ ഉപയോഗിച്ച ഷെല്ല് ഗുണമേന്‍മാ നിബന്ധനകള്‍ക്ക് അനുസൃതമായാണ് നിര്‍മിച്ചത്്. നിരവധി തവണ പരീക്ഷിച്ചതിനു ശേഷമാണ് അവ ഉപയോഗിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓരോന്നിനും 35 കോടി വിലവരുന്ന രണ്ട് ഹെവിറ്റ്‌സര്‍ എം 777 പീരങ്കികള്‍ പരീക്ഷണങ്ങള്‍ക്കും പരിശീലനത്തിനുമായി കഴിഞ്ഞ മെയിലാണ്  ഇന്ത്യയിലെത്തിച്ചത്. ഇതിലൊന്നിനാണ് അപകടത്തില്‍ കേട് സംഭവിച്ചത്. പീരങ്കിയില്‍ ഉപയോഗിച്ച സ്‌ഫോടകവസ്തു ഇതിനുള്ളില്‍ വച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിരുന്നില്ല. അമേരിക്കന്‍ കമ്പനിയായ ബിഎഇ സിസ്റ്റമാണ് പീരങ്കി നിര്‍മിക്കുന്നത്. 145 പീരങ്കികള്‍ വാങ്ങാനാണ് ഇന്ത്യ കരാര്‍ ഒപ്പിട്ടിരിക്കുന്നത്. മാര്‍ച്ച് 2019ല്‍ പീരങ്കികള്‍ ഇന്ത്യയ്ക്ക് കൈമാറിത്തുടങ്ങും. 2021ലാണ് കരാറില്‍ പറഞ്ഞ 145 പീരങ്കികള്‍ മുഴുവനായി ഇന്ത്യയിലെത്തുക.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss