|    Oct 21 Sun, 2018 8:05 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

പീഡിപ്പിച്ച് മതം മാറ്റുന്ന ആര്‍എസ്എസ് കേന്ദ്രങ്ങള്‍ അടച്ചുപൂട്ടണം : പോപുലര്‍ ഫ്രണ്ട്

Published : 26th September 2017 | Posted By: fsq

 

തിരുവനന്തപുരം: പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും മതം മാറ്റുകയും ചെയ്യുന്ന തൃപ്പൂണിത്തുറയിലേതുള്‍പ്പടെയുള്ള  ആര്‍എസ്എസ് കേന്ദ്രങ്ങള്‍ അടച്ചുപൂട്ടണമെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി എ അബ്ദുല്‍ സത്താര്‍, സംസ്ഥാന സമിതിയംഗം സി എ റഊഫ് എന്നിവര്‍ ആവശ്യപ്പെട്ടു.   കേന്ദ്രത്തില്‍ ഹിന്ദുമതം സ്വീകരിക്കുന്നതിനു മാനഭംഗമടക്കമുള്ള പീഡനങ്ങള്‍ നടക്കുന്നുവെന്ന  വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്. താന്‍ ഹിന്ദുവായെന്ന് വിറയാര്‍ന്ന സ്വരത്തില്‍ വാര്‍ത്താസമ്മേളനം നടത്തിയ ആതിര 22 ദിവസമാണ്  ക്രൂരമായ പീഡനത്തിനിരയായത്. ഹാദിയയെ മതം മാറ്റിയതിന്റെ ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ടെന്നും ഉടനെ പുറത്തുവിടുമെന്നുമുള്ള ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍  ഗൗരവമുള്ളതാണ്. ക്രിസ്ത്യന്‍ യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരിലാണ്  മെഡിക്കല്‍ ബിരുദധാരിയായ യുവതിക്ക് പീഡനമേല്‍ക്കേണ്ടിവന്നത്. സംഘപരിവാരില്‍ നിന്ന് ജീവനു ഭീഷണി നേരിടുന്ന യുവതിക്കും ഭര്‍ത്താവിനും  സുരക്ഷ ഉറപ്പാക്കണം. മതംമാറി ഹിന്ദു യുവാവിനെ വിവാഹം കഴിച്ച ദില്‍ന അല്‍ഫോന്‍സും സന്ദീപും ഇത്തരം പീഡനകേന്ദ്രങ്ങളെക്കുറിച്ച് നേരത്തെ വെളിപ്പെടുത്തിയിരുന്നു. മതങ്ങള്‍ക്കിടയില്‍ അസ്വസ്ഥതയുണ്ടാക്കി സമാധാനം തകര്‍ക്കാനുള്ള ഹിന്ദുത്വ ഫാഷിസ്റ്റ് അജണ്ട തിരിച്ചറിയണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss