|    Jan 22 Sun, 2017 1:04 am
FLASH NEWS

പീഡിപ്പിച്ചെന്ന വ്യാജ പരാതി: പ്രേരിപ്പിച്ചത് അഭിഭാഷകനെന്ന്

Published : 28th July 2016 | Posted By: SMR

കല്‍പ്പറ്റ: തമിഴ്‌നാട് സ്വദേശികളായ രണ്ടുപേര്‍ പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതി വ്യാജമാണെന്നു പോലിസ് കണ്ടെത്തി. ജില്ലയിലെ ഒരു അഭിഭാഷകന്റെ പ്രേരണയും വ്യാജ പരാതി നല്‍കാന്‍ യുവതിയെ പ്രേരിപ്പിച്ചുവെന്നു വ്യക്തമായിട്ടുണ്ട്.
കല്‍പ്പറ്റ ബാറിലെ ഒരു അഭിഭാഷകന്‍, തിരൂര്‍ സ്വദേശി, പരാതിക്കാരി, പരാതിക്കാരിയുടെ ഭര്‍ത്താവായ കല്‍പ്പറ്റ എമിലി സ്വദേശി എന്നിവരാണ് വ്യാജ പരാതിയുമായി ബന്ധപ്പെട്ട കുറ്റാരോപിതര്‍. പരാതിക്കാരിക്ക് അഞ്ചു സെന്റ് സ്ഥലവും വീടും നല്‍കാമെന്ന അഭിഭാഷകന്റെയും തിരൂര്‍ സ്വദേശിയുടെയും പ്രലോഭനത്തെ തുടര്‍ന്ന് തമിഴ്‌നാട് തിരുപ്പത്തൂര്‍ സ്വദേശി ഇളങ്കേശ്വരനും ജോളാര്‍പേട്ട് സ്വദേശി ജ്യോതീശ്വരനും പീഡിപ്പിച്ചുവെന്നു സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി-ഒന്ന് മുമ്പാകെ പരാതി നല്‍കുകയായിരുന്നു.
ഇതു പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് പോലിസ് അന്വേഷണം നടത്തി. പരാതിക്കാരി മജിസ്‌ട്രേറ്റിന് മുമ്പാകെ നല്‍കിയ രഹസ്യമൊഴിയില്‍ നിന്നാണ് പരാതി കെട്ടിച്ചമച്ചതാണെന്നു വ്യക്തമായത്.
വ്യക്തിവിരോധം വച്ചാണ് വ്യാജപരാതി നല്‍കിയതെന്നാണ് സൂചന.
ഇവര്‍ക്കെതിരേ കേസെടുക്കുന്ന കാര്യം പോലിസ് അലോചിച്ചുവരികയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 28 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക