|    May 24 Wed, 2017 6:14 am
FLASH NEWS

പീഡന ശ്രമങ്ങള്‍ റിപോര്‍ട്ട് ചെയ്യണമെന്ന് ഐഒസി

Published : 11th August 2016 | Posted By: SMR

റിയോ ഡി ജനയ്‌റോ: ഒളിംപിക്‌സ് മള്‍സരങ്ങള്‍ക്കിടെ ഏതെങ്കിലും തരത്തിലുള്ള പീഡനശ്രമങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ റിപോര്‍ട്ടു ചെയ്യണമെന്ന് അന്താരാഷ്ട്ര ഒളിംപിക്‌സ് അസോസിയേഷന്‍ കായികതാരങ്ങളോടാവശ്യപ്പെട്ടു. ഒളിംപിക്‌സ് വില്ലേജിലെ പരിചാരകയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയിന്‍മേല്‍ നമീബിയന്‍ ബോക്‌സറെ കഴിഞ്ഞ ദിവസം പോലിസ് അറസ്റ്റു ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഐഒസി കായിക താരങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്.
ഇത്തരം പരാതികള്‍ റിപോര്‍ട്ടുചെയ്യുന്നതിനായി പ്രത്യേക പരിശീലനം നല്‍കിയ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. ഇതിനു പുറമേ താരങ്ങള്‍ക്ക് ഇ-മെയില്‍, ഫോണ്‍ കോള്‍, പ്രത്യേക ഒളിംപിക്‌സ് ഹോട്ട് ലൈന്‍ എന്നിവ മുഖേനയും പരാതികള്‍ നല്‍കാന്‍ കഴിയുമെന്നും ഐഒസി വക്താവ് മാര്‍ക് ആദംസ് അറിയിച്ചു.
ഒളിംപിക്‌സിന്റെ ചരിത്രത്തിലാദ്യമായാണ് പീഡനങ്ങള്‍ പരിഗണിക്കുന്നതിന് ഇത്രയും വിപുലമായ സംവിധാനങ്ങള്‍ ഒരുക്കുന്നത്. ഒരാഴ്ച മുമ്പു വില്ലേജ് പരിപാലകരായ രണ്ട് സ്ത്രീകളെ മൊറോക്കന്‍ ബോക്‌സര്‍ ഹസന്‍ സാദ അപമാനിക്കാന്‍ ശ്രമിച്ചതായും റിപോര്‍ട്ടുകളുണ്ടായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day