|    May 25 Thu, 2017 10:39 am
FLASH NEWS

പീഡന ശ്രമം: റിട്ട. പ്രഫസറെ റിമാന്‍ഡ് ചെയ്തു

Published : 17th October 2016 | Posted By: SMR

നെടുമങ്ങാട്: നാലു വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ റിട്ട. പ്രഫസറെ പോലിസ് റിമാന്‍ഡ് ചെയ്തു. നെടുമങ്ങാട് വഞ്ചുവം സ്വദേശി മുഹമ്മദ് സാലിയെയാണ് നെടുമങ്ങാട് സിഐ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം നടന്നത്. സമീപവാസിയായ വീട്ടമ്മ തന്റെ മൂത്ത മകളെ സ്‌കൂളിലേക്കയക്കാന്‍ പോകവേ നാലുവയസ്സുകാരിയായ ഇളയകുട്ടിയെ പ്രതിയുടെ വീട്ടില്‍ നിര്‍ത്തിയിരുന്നു. പ്രതിയുടെ മകള്‍ അവിടെയുണ്ടായിരുന്നതിനാല്‍ അവരെ ഏല്‍പ്പിച്ചാണ് വീട്ടമ്മ പോയത്. എന്നാല്‍, പ്രതി പെണ്‍കുട്ടിയെ കാര്‍പോര്‍ച്ചില്‍ വച്ച് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
മടങ്ങിയെത്തിയ മാതാവിനോട് പെണ്‍കുട്ടി വിവരം പറഞ്ഞതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. വീട്ടമ്മ നല്‍കിയ പരാതിയെ തുടര്‍ന്ന് പോലിസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day