|    Aug 19 Sat, 2017 9:11 am
FLASH NEWS

പീഡന ശ്രമം: പ്ലസ്ടു വിദ്യാര്‍ഥി കസ്റ്റഡിയില്‍

Published : 25th October 2016 | Posted By: SMR

വൈപ്പിന്‍: പള്ളിപ്പുറം കോവിലകത്തും കടവ് മാനഭംഗശ്രമക്കേസിലെ പ്രതിയായ പ്ലസ്ടു വിദ്യാര്‍ഥിയെ പോലിസ് കസ്റ്റഡിയിലെടുത്തു. ഇന്നെല വൈകു—ന്നേരമാണ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് രാത്രി തന്നെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി. 17 നു ഉച്ചയ്്ക്കാണ് ഇരുപത്തിയഞ്ചുകാരിയായ യുവതിയെ വീട്ടില്‍ കയറി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്. കുതറിയോടി രക്ഷപ്പെടാന്‍ ശ്രമിക്കവെ യുവതിക്ക് പരിക്കുമേറ്റിരുന്നു. സംഭവത്തിനുശേഷം പ്രതി ജില്ലയില്‍ തന്നെ പല ബന്ധുക്കളുടെ വീട്ടിലായി ഒളിവില്‍ താമസിക്കുകയായിരുന്നു. ഇതിനിടയിലാണ് പിടിയിലായത്. പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് സിപിഎം, കോണ്‍ഗ്രസ് തുടങ്ങിയ സംഘടനകള്‍ പോലിസിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ വിഷയം സങ്കീര്‍ണമായി. കൂടാതെ യുവതിയുടെ വീട്ടില്‍ എസ് ശര്‍മ്മ എംഎല്‍എ സന്ദര്‍ശനം നടത്തുകയും പ്രതിയെ എത്രയും വേഗം നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്ന് രക്ഷിതാക്കള്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക