|    May 25 Thu, 2017 4:14 pm
FLASH NEWS

പീഡന ശ്രമം ചെറുത്ത പെണ്‍കുട്ടിയെ വധിച്ചു

Published : 4th September 2016 | Posted By: SMR

പല്‍ഗാര്‍(മഹാരാഷ്ട്ര): ലൈംഗിക താല്‍പര്യത്തിനു വഴങ്ങാതിരുന്ന 19കാരിയെ യുവാവ് കൊലപ്പെടുത്തി. യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. ദീപക് വാഗെ (28) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ കാമുകന്റെ കൂട്ടുകാരനാണ് വാഗെ. കാമുകനും പെണ്‍കുട്ടിയും ഇയാളുടെ വീട്ടില്‍ സമ്മേളിക്കുക പതിവാണ്. കഴിഞ്ഞ ദിവസം ഇവിടെ പെണ്‍കുട്ടി എത്തിയപ്പോള്‍ കാമുകനുണ്ടായിരുന്നില്ല. വാഗെ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടി ചെറുത്തു. കുപിതനായ വാഗെ പെണ്‍കുട്ടിയെ കോടാലി കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day