|    Jan 22 Sun, 2017 11:43 am
FLASH NEWS

പീഡന പരമ്പര: മോദി മറുപടി പറയണം- യെച്ചൂരി

Published : 10th August 2016 | Posted By: SMR

ന്യൂഡല്‍ഹി: പശുസംരക്ഷണത്തിന്റെ പേരില്‍ രാജ്യത്തു നടക്കുന്ന ആക്രമണത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ മറുപടി പറയണമെന്ന് സിപിഎം നേതാവ് സീതാറാം യെച്ചൂരി. ദലിതര്‍ക്കെതിരായ അക്രമങ്ങളെ അപലപിച്ചും പശുസംരക്ഷകരെ വിമര്‍ശിച്ചും പ്രധാനമന്ത്രി പൊതുവേദിയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ ബോളിവുഡ് സിനിമയിലെ ഡയലോഗ് പോലെയാണെന്നും യെച്ചൂരി പറഞ്ഞു. രാജ്യത്ത് മോശം അവസ്ഥയ്ക്ക് വഴിയൊരുക്കിയും പിന്നീട് അതു പരിഹരിച്ചു നേട്ടം കൊയ്യുന്നതിനുള്ള ശ്രമമാണു സര്‍ക്കാര്‍ നടത്തുന്നതെന്നും യെച്ചൂരി പറഞ്ഞു. ദലിതരെ അക്രമിക്കരുതെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ഇതു മതന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെ മറ്റുള്ളവരെ അക്രമിക്കാനുള്ള ലൈസന്‍സ് ആണോയെന്നും യെച്ചൂരി ചോദ്യമുന്നയിച്ചു. ഇത്തരം പരാമര്‍ശങ്ങളാല്‍ പ്രശ്‌നം പരിഹാരം സാധ്യമല്ല- അദ്ദേഹം ചൂണ്ടിക്കാട്ടി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക