|    Aug 20 Sun, 2017 10:38 pm
FLASH NEWS

പീഡനശ്രമം; രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍

Published : 8th November 2016 | Posted By: SMR

മാനന്തവാടി: 13കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ നാട്ടുകാര്‍ പിടികൂടി പോലിസിലേല്‍പിച്ചു. ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശികളായ ഫിറ്റു ഷെയ്ക്ക് (19), സമയൂണ്‍ (20) എന്നിവരെയാണ് നാട്ടുകാര്‍ പിടികൂടിയത്. ഞായറാഴ്ച വൈകീട്ടാണ് സംഭവം. വിദ്യാര്‍ഥിനി ലൈബ്രറിയില്‍ നിന്നു വീട്ടിലേക്ക് പോവുന്നതിനിടെ പ്രതികള്‍ കയറിപ്പിടിക്കുകയായിരുന്നു. കുട്ടി ഓടി രക്ഷപ്പെടാന്‍ ശ്രമിക്കവെ ചുരിദാറിന്റെ ടോപ് വലിച്ചുകീറുകയും ചെയ്തു. പയ്യംപള്ളി കുറുക്കന്‍മൂലയില്‍ വീടിന്റെ കരാര്‍ ജോലി ചെയ്തുവരികയായിരുന്നു പ്രതികള്‍. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ നിയമ പ്രകാരമാണ് ഇവര്‍ക്കെതിരേ കേസേടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക