|    Jul 23 Mon, 2018 9:10 pm
FLASH NEWS

പീഡനത്തെ തുടര്‍ന്ന് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവം; പ്രതി പിടിയില്‍

Published : 20th September 2017 | Posted By: fsq

 

ചന്ദത്തോപ്പ്: മേക്കോണില്‍ വാടക വീട്ടില്‍ പ്ലസ്ടു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തത് പീഡനം മൂലമെന്ന് കണ്ടെത്തി. സംഭവത്തില്‍ ചന്ദനത്തോപ്പ് സ്വദേശിയായ യുവാവ് പിടിയിലായി. ചന്ദനത്തോപ്പ് തെറ്റിച്ചിറ വിള വീട്ടില്‍ അനന്തു(21) ആണ് പോലിസ് പിടിയിലായത്. പോലിസ് പരിശോധനയില്‍ പീഡനം നടന്നതായി തെളിഞ്ഞിരുന്നു. തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തിലാണ് അനന്തു കുറേ നാളുകളായി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പിഡിപ്പിച്ചതായി കണ്ടെത്തിയത്. പ്രതി നിരന്തരം പെണ്‍കുട്ടിയുടെ വീട്ടില്‍ വരാറുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. വിദ്യാര്‍ഥിനി ഗര്‍ഭിണിയാണെന്നും കണ്ടെത്തിയിരുന്നു. പ്രതി ഒഴിവാക്കാന്‍ ശ്രമിക്കുന്നതില്‍ മനം നൊന്താണ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തത്. പ്രതിക്കെതിരേ ആത്മഹത്യാ പ്രേരണാകുറ്റത്തിനും പോലിസ്  കേസെടുത്തു. പോക്‌സോ ചുമത്തിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss