|    Feb 24 Sat, 2018 11:39 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

പീഡനത്തിനിരയായ 10 വയസ്സുകാരി ഗര്‍ഭിണിയായി; യുവാവ് ഒളിവില്‍

Published : 24th April 2016 | Posted By: SMR

തൊടുപുഴ: മറയൂരില്‍ പീഡനത്തെ തുടര്‍ന്ന് 10 വയസ്സുകാരി ഗര്‍ഭിണിയായി. മറയൂര്‍ കണക്കായം എസ്ടി കോളനിയിലെ വിദ്യാര്‍ഥിനിയെയാണ് സമീപവാസിയായ യുവാവ് പീഡിപ്പിച്ചത്. സംഭവത്തില്‍ മറയൂര്‍ പോലിസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്. കഴിഞ്ഞ 17നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കുട്ടിയുടെ മൊഴിയില്‍ ഇതേ കോളനിയിലെ മധു എന്നയാളാണ് പീഡിപ്പിച്ചതെന്ന് പറയുന്നു. സംഭവത്തില്‍ പോലിസ് പറയുന്നതിങ്ങനെ: കലശലായ വയറുവേദനയെ തുടര്‍ന്ന് കഴിഞ്ഞ 17ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംശയം തോന്നിയ ഡോക്ടര്‍ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി രണ്ടുമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. ഉടനെ വിവരം പോലിസിനെ അറിയിച്ചു. ആരും ഇല്ലാത്തപ്പോള്‍ വീട്ടില്‍ വന്നു തന്നെ കടന്നുപിടിച്ച് പീഡിപ്പിക്കുകയായിരുന്നെന്നാണ് കുട്ടിയുടെ മൊഴി. സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു.
18ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കു മുമ്പാകെ ഹാജരാക്കിയ കുട്ടിയെ പിന്നീട് തൊടുപുഴയിലെ മദര്‍ ആന്റ് ചൈല്‍ഡ് ഹോമിലേക്കു മാറ്റി. ചില നാട്ടുകാര്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് സംഭവം പുറംലോകം അറിയുന്നത്. പ്രതിയെ അറസറ്റ് ചെയ്യണമെന്ന ആവശ്യം നാട്ടുകാര്‍ക്കിടയില്‍ ശക്തമാണ്. കേസ് അന്വേഷിക്കുന്ന മൂന്നാര്‍ സിഐ ബിജു വി നായരും സംഘവും പ്രതിയെ പിടികൂടാന്‍ ശ്രമിക്കുന്നുണ്ട്. പ്രതി ഒളിവിലാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss