|    Jul 23 Sun, 2017 6:24 pm
FLASH NEWS

പീഡനത്തിനിരയായ വിദ്യാര്‍ഥിനി ആത്മഹത്യക്കു ശ്രമിച്ചു; അയല്‍വാസി പിടിയില്‍

Published : 26th May 2016 | Posted By: SMR

കാളികാവ്: നിരന്തരം ൈലംഗിക പീഡനത്തിനിരയായ പ്ലസ്‌വണ്‍ വിദ്യാര്‍ഥിനി ആത്മഹത്യക്കു ശ്രമിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ യുവാവിനെ പോലിസ് കസ്റ്റഡിയിലെടുത്തു.
കാളികാവ് തണ്ടുകോട്ടിലെ റാഷിദ്(25) ആണ് പിടിയിലായത്. വിദ്യാര്‍ഥിനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കഴിഞ്ഞ ഞായറാഴ്ചയാണ് കൈ ഞരമ്പ് മുറിച്ച് വിദ്യാര്‍ഥിനി ആത്മഹത്യക്കു ശ്രമിച്ചത്. കുട്ടിയെ വണ്ടൂരിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ആശുപത്രി അധികൃതരോട് കുട്ടി പീഡനവിവരം പറയുകയായിരുന്നു. ഇവരാണ് പോലിസില്‍ അറിയിച്ചത്. മാര്‍ച്ച് 14 മുതല്‍ മെയ് 22 വരെ കുട്ടിയെ നിരന്തരം പീഡനത്തിനിരയാക്കിയെന്ന് മൊഴി നല്‍കിയിട്ടുണ്ട്.
മദ്‌റസയിലേയ്ക്കു പോവുന്ന വഴിയാണ് പ്രലോഭിപ്പിച്ച് പീഡനത്തിനിരയാക്കിയിരുന്നത്. അവിവാഹിതനായ യുവാവ് അടുത്തിടെ വിദേശത്ത് നിന്നു അവധിക്കു വന്നതാണ്. ആശുപത്രിയില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് കുട്ടിയുടെ വീട്ടിലെത്തി വിവരം ശേഖരിച്ചു.
ആശുപത്രിയധികൃതരുടെ തന്ത്രപരമായ ചോദ്യത്തിനിടെയാണ് കുട്ടി വിവരം വെളിപ്പെടുത്തിയത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി യുവാവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വണ്ടൂര്‍ സിഐ സാജു എബ്രഹാമിനാണ് അന്വേഷണചുമതല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക