|    Jan 21 Sat, 2017 9:00 pm
FLASH NEWS

പീഡനത്തിനിരയായ വയോധികയുടെ നില ഗുരുതരം

Published : 24th September 2016 | Posted By: SMR

തൃശൂര്‍: വടക്കാഞ്ചേരിയിലെ മുള്ളൂര്‍ക്കരയില്‍ പീഡനത്തിനിരയായി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലുള്ള വയോധികയുടെ നില ഗുരുതരമായി തുടരുന്നു.
അബോധാവസ്ഥയില്‍ കഴിയുന്ന ഇവരെ അമിത രക്തസമ്മര്‍ദത്തെ തുടര്‍ന്ന് മെഡിക്കല്‍ ഐ സി യുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജില്ലാ ആശുപത്രിയിലെ ചികില്‍സക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തിയെങ്കിലും ഇവരുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് നാട്ടുകാര്‍ ആക്ട്‌സിന്റെ മുള്ളൂര്‍ക്കര ബ്രാഞ്ചില്‍ വിവരമറിയിക്കുകയും വടക്കാഞ്ചേരിയില്‍ നിന്ന് ആംബുലന്‍സ് എത്തിച്ച് മെഡി. കോളജിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. അതിനിടെ, സാമ്പത്തികമായി വളരെ പിന്നാക്കമായ ഇവര്‍ക്ക് സൗജന്യ ചികില്‍സ നല്‍കുമെന്ന അധികൃതരുടെ വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്നും മകളെ അജ്ഞാതന്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും വിവരമുണ്ട്. മരുന്നുകള്‍ പുറത്തു നിന്ന് വന്‍ വില കൊടുത്ത് വാങ്ങേണ്ട അവസ്ഥയുണ്ടായി. കടം വാങ്ങിയ പണം കൊണ്ടാണ് ചികില്‍സ നടത്തുന്നത്. കഴിഞ്ഞ ദിവസം മുള്ളൂര്‍ക്കരയിലെ മണ്ണുവെട്ടത്താണ് വൃക്കക്കും കരളിനും അസുഖം ബാധിച്ച 58കാരിയെ വീട്ടില്‍ അതിക്രമിച്ചു കടന്നവര്‍ ക്രൂരമായി പീഡിപ്പിച്ചത്. അഞ്ചു വയസ്സായ കുട്ടിയുടെ മുന്നില്‍ വച്ചായിരുന്നു പീഡനം. സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ പോലിസ് അറസ്റ്റ് ചെയ്ത കൊണ്ടാഴി പ്ലാക്കല്‍ വീട്ടില്‍ ഉമ്മര്‍ (54), ചോറക്കോട്ട് വീട്ടില്‍ നാരായണന്‍ നായര്‍ (74) എന്നിവരെ ഇന്ന് ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക